സ്ക്രാപ്#2 - എന്റെ മുങ്ങി മരണം
കരണ്ട് ബില്ല് കൂടുമെന്ന് കരുതി ഏ.സി. ഇടാതെ കിടന്ന ഒരു രാത്രി.
ഷാര്‍ജ്ജയില്‍ സമയം പാതിര പഞ്ചമി.
എന്റെ കൂര്‍ക്കം വലി കേട്ട് ‘ഇതാരാടാ ഇങ്ങിനെ കൂര്‍ക്കം വലിക്കണേ?’
എന്നാലോചിച്ച് ഞാന്‍ ചാടിയെണീറ്റു അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആരുമില്ല. മുറിയില്‍ ഞാനും എന്റെ ആത്മാവും മാത്രം.
കുരിശുവരച്ച് വീണ്ടും കിടന്നു.
കിടന്ന് അരമണിക്കൂറിനുള്ളില്‍ ഞാന്‍ ഇഹലോക വാസം വെടിഞ്ഞതായി സ്വപ്നത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. ‘കഷ്ടായിപ്പോയി. നല്ല മനുഷ്യനായിരുന്നു‘ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു പരിതപിച്ചു.
ബോട്ടുമുങ്ങിയായിരുന്നു എന്റെ അന്ത്യം. ബംഗ്ലാദേശിലോ മറ്റോ ആയിരുന്നിരിക്കണം. അവിടെയാണല്ലോ ഇടക്കിടെ ബോട്ടുമുങ്ങി കണ്ടമാനം ആള്‍ക്കാര്‍ മരിക്കുന്നത്!
ഷാര്‍ജ്ജ കോര്‍ണിഷില്‍ ചൂണ്ടയിടാന്‍ പോകുമ്പോള്‍ ഫ്രോസണ്‍ ചെമ്മീന്‍ വാങ്ങാന്‍ മാത്രമാണ് ഞാന്‍ ബംഗാളി കടകളില്‍ പോയിട്ടുള്ളത്. ഒരു പക്ഷെ, ഇവിടെ കിട്ടാഞ്ഞിട്ട് ഞാന്‍ നേരെ ബംഗ്ലാദേശില്‍ പൊയതായിരുന്നോ എന്ന് വ്യക്തമല്ല.
മലച്ച് പൊന്താന്‍ സമയമായില്ലായിരുന്നതുകൊണ്ട്, ബംഗ്ലാദേശിലെ ഏതോ ഒരു കടലില്‍ ഞാനങ്ങിനെ താണുകിടന്നു.
തുടുത്ത ഒരു ഇന്ത്യാക്കാരന്‍ കിടക്കുന്നത് കണ്ട്, കുറച്ച് ബംഗാളി മീനുകള്‍ എന്നെ കൊത്താന്‍ വന്നു. വന്നവയില്‍ സ്രാവും തെരണ്ടിയും ചാളയും അയലയും ഉണ്ടായിരുന്നു. ചില വകതിരിവില്ലാത്ത പൊടിച്ചി മീനുകള്‍ എന്റെ മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളില്‍ കൊത്താന്‍ ശ്രമിച്ചു. പക്ഷെ, ചത്താണ് കിടന്നിരുന്നതെങ്കിലും അവയേ ‘പോ അവടന്ന്’ എന്ന് പറഞ്ഞ് ഞാന്‍ തട്ടിമാറ്റി.
‘എന്റെ പൊന്നുമോനേ...‘ എന്ന് വിളിച്ചുകൊണ്ട് കരയില്‍ നിന്ന് കടലിലേക്ക് ഓടിയിറങ്ങി വരുന്ന അമ്മയെ കണ്ട് ഞാന്‍ ചാടിയെണീറ്റു!


30 Comments:
വിശാലേട്ടാ,
:))
ചത്ത് കെടന്നാലും മര്‍മ്മ പ്രധാന കേന്ദ്രങ്ങളില്‍ തൊട്ടുള്ള ഒരു കളിയും സമ്മതിക്കരുത്. അത് പെന്‍ ഫ്രണ്ട്സായാലും ശരി മീനായാലും ശരി.:)
ഈ സൈസ് സ്വപ്നം ഞാനൊന്നും കാണുന്നില്ലല്ലോ എന്നാ സങ്കടം. പിന്നെ കാണുന്നവയൊന്നും എഴുതാനും വയ്യ.വല്ലാത്തൊരു അവസ്ഥ.
ചിരിച്ച് ചിരിച്ച് കട്ട + പടം മടങ്ങി ട്ടാ....
ഭാഗ്യം ചെയ്തവനാണ് വിശാലോ താന്‍.......ഇടക്കിടക്ക് കിടന്നുറങ്ങാനും സ്വപ്നം കാണാനുമുള്ള സമയവും തന്റെ ഈ തിരക്കാര്‍ന്ന പണി+ബ്ലോഗിങ്ങിനിടയില്‍ കഴിയ്യുന്നതില്‍ ഞാന്‍ അസൂയാലു.....
ചില വകതിരിവില്ലാത്ത പൊടിച്ചി മീനുകള്‍ എന്റെ മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളില്‍ കൊത്താന്‍ ശ്രമിച്ചു - ഭാഗ്യം സ്വപ്നമായത്. അല്ലെങ്കില്‍ ഞാന്‍ മീന്‍ തീറ്റ ഉപേക്ഷിക്കേണ്ടി വന്നേനെ:)
വിശാലേട്ടാ, നല്ല വെടിച്ചില്ല് പോസ്റ്റ്. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. അമറന്‍ ...
ബംഗാളികളും ബംഗ്ലാദേശും തമ്മില്‍ എന്താ ബന്ധമെന്ന് മനസ്സിലായില്ല. സ്വപനത്തില്‍ ചോദ്യമില്ല എന്ന് ഡിസ്‌ക്ലെയിമര്‍ കണ്ടില്ല. അത് കൊണ്ട് ചോദിച്ചതാ.
എന്റമ്മച്ചിയേ....
ഞാനൊന്നൂം പറയുന്നില്ല ഗെഡി ഇപ്പോ..
ഈ ചിരിയൊന്നു നിക്കട്ടെ.. ന്നട്ട് മ്മക്ക് ആലോയ്‌ക്കാം.. ഹോ.. ഉച്ചക്കിത്തെ ഒറക്കം പോയീനു പറഞ്ഞാ മതീല്ലോ!
നിങ്ങളുടെ സ്വപ്നം പോലും ഞങ്ങള്‍ രസിക്കുന്നു. ഇപ്പോള്‍, അനുഗ്രഹീതനായ സ്വപ്നജീവി എആ ബഹുമതിയും. ഞാനൊന്ന് സ്വപ്നം കണ്ടിട്ട് എത്ര നാളായി.
വിശാലേട്ടാ,
ഞാനും സ്വപ്നങ്ങള്‍ കാണുന്നുണ്ട്. പക്ഷെ ഓറ്ക്കാറില്ല. ഓര്‍ത്തവയാവട്ടെ താങ്കളെപ്പോലെ എഴുതുവാനും കഴിയില്ല. (കൂടുതലും ഹൊററാണെന്നേ). ഉറക്കം കൂട്ടി കൂടുതല്‍ സ്വപ്പ്നങ്ങള്‍ ഈ ബ്ലോഗിലേക്ക് പോരട്ടേന്ന് :)
സ്വപ്നം സ്വപ്നംന്നു പറഞ്ഞാല്‍ ഇതാണത്!
“എന്റെ കൂര്‍ക്കം വലി കേട്ട് ‘ഇതാരാടാ ഇങ്ങിനെ കൂര്‍ക്കം വലിക്കണേ?’
എന്നാലോചിച്ച് ഞാന്‍ ചാടിയെണീറ്റു “
ഇഷ്ടപ്പെട്ടു!
അല്ലാ...വേഡ് വെറി വേണ്ടാന്നു വെച്ചതാണോ?
മരണമൊഴിക്ക് കമന്റെഴുതിയതാണിത്. പിന്നെ സ്വപ്നമാണല്ലോ, അതിന് സ്വന്തമായി ബ്ലോഗുമുണ്ടല്ലോ എന്ന് കരുതി ഇവിടെയിട്ടു.
വായിക്കുന്നവന്റെ ക്ഷമയെകരുതി വെട്ടിച്ചുരുക്കിയതാണീ സ്വപ്നം. കുറച്ച് കൂടെ സംഭവങ്ങള്‍ കടലില്‍ വച്ച് നടന്നിരുന്നു!
ബാസുരാ - :)ഇഷ്ടപ്പെട്ടു.
കുറു മേന്നേ -:) ഒന്നു പോ മാഷേ..മഞ്ഞുമലേ..!
ശ്രീ -:) താങ്ക്സ്
ഇടിവാള്‍-:) വായിച്ചതിന് നന്ദി ചുള്ളാ.
കുമാറ് ബായ്-:) സന്തോഷം പുലി വര്യാ.
മലയാളം-:) ഹൊററായാലും സാരല്യ. എഴുതിഷ്ടാ..
സതീഷ് ചുള്ളന്‍ - :) താങ്ക്സേ..!
കിടിലന്‍ സ്വപ്നം !
:)))
രാത്രി ഒരു 11 മണിക്ക് ബിജു ആബേല്‍ ജേക്കബ്ബ് വിളിച്ചോണ്ടാകും, ഞാനിന്നലെ സ്വപ്നം കണ്ടത് ഇടിവാള്‍ ഗഡീം പെരിങ്ങോടരും (കൈയ്യില്‍ വെളിച്ചപ്പാടിന്റെ വാള്‍) കുറുമാനും അനിലേട്ടനും കൂടെ എന്നെ “റൌണ്ടപ്പാക്കാന്‍” വേണ്ടി ഓടിക്കുന്നതാ!
ശ്രീ, ഇവിടെ ബംഗാളിയെന്ന് അറിയപ്പെടുന്നത് നമ്മുടെ നാട്ടിലെ ബംഗാളികളേയല്ല. ബംഗ്ലാദേശിലെ ആളുകളെയാ. “ദേശീ” എന്നും അറിയപ്പെടും.
വിശാലേട്ടാ, ഇതു കലക്കി,
കഴിഞ്ഞ 2 മാസമായി സ്തിരമായി ബ്ലോഗുകള്‍ വായിക്കുമെങ്ങിലും ഏതെങ്ങിലും ഒരു ബ്ലോഗിനു കമന്‍റ്റുന്നത് ആദ്യമായിട്ടാണ്, അത് വിശാലേട്ടന്റെ ബ്ലോഗിനു തന്നെയാട്ടന്നുവെച്ചു.
"എന്റെ കൂര്‍ക്കം വലി കേട്ട് ‘ഇതാരാടാ ഇങ്ങിനെ കൂര്‍ക്കം വലിക്കണേ?’
എന്നാലോചിച്ച് ഞാന്‍ ചാടിയെണീറ്റു അങ്ങോട്ടുമിങ്ങോട്ടും നോക്കി."
"ചില വകതിരിവില്ലാത്ത പൊടിച്ചി മീനുകള്‍ എന്റെ മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളില്‍ കൊത്താന്‍ ശ്രമിച്ചു. പക്ഷെ, ചത്താണ് കിടന്നിരുന്നതെങ്കിലും അവയേ ‘പോ അവടന്ന്’ എന്ന് പറഞ്ഞ് ഞാന്‍ തട്ടിമാറ്റി."
ഈ പ്രെയോഗങ്ങള്‍ കൊള്ളാം കിടുആയിട്ടുണ്ട്.
ദില്‌ബാസുരന് പറഞ്ഞപോലെ ശശിമീനായാലും ശരി ഒരുകാര്‍ണവശാലും സമ്മതിക്കെരുത്.
ആ ഫോട്ടോ കൊള്ളാം കിടു.
ഈ ബ്ലോഗിന്‌െ എന്താ വിശാലേട്ടാ നാഥനില്ലാതെപോയത്???
മരണമൊഴി വായിക്കില്ലന്നു മനസ്സു പറഞ്ഞെങ്കിലും എല്ലാരും കമന്റിട്ടപ്പോള്‍ പോയി നോക്കി മൂഡ് അവുട്ടായിരിക്കുകയായിരുന്നു അപ്പൊഴാണു വിശാലന്റെ സ്വപ്‌നങ്ങള്‍ കണ്ടത്. സ്വപ്‌നങ്ങള്‍ സ്‌ക്രാപ്പാണങ്കിലും മരണ മൊഴിയുടെ മൂഡ് മാറിക്കിട്ടി. താങ്ക്സ്
വിശാല്‍ജി,
ഏത് പുഴയിലാണു പോയിട്ടുണ്ടാകുക എന്നറിയാന്‍ ഞന്‍ ഗൂഗിള്‍ എര്‍തില്‍ ബംഗ്ലാദേശ് വരെ പോയി നോക്കി.എന്റെ ദൈവമെ,അരയാലിനു വേരിറങീയ പോലെയല്ലെ അവിടെ പുഴകളു വന്നു ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്,സ്വപ്നത്തിലായാലും അവിടെ പോകരുത് കേട്ടൊ ?
കാണുന്ന സ്വപ്നങ്ങൾ ഓർക്കുക, ഓർക്കാൻ ശ്രമിക്കുക, എഴുതിവക്കുക തുടങ്ങിയവ നല്ല ശീലങ്ങളാണ്. സ്വപ്നങ്ങൾ ഉപ്ബോധമനസ്സിലേക്കുള്ള കവാടങ്ങളാണ്. സ്വയം കൂടുതൽ മനസ്സിലാക്കാൻ ഇത് ഉപകരിക്കുമ്ന്നാണ് സ്വപ്നശാസ്ത്രജ്ഞന്മാർ പറയുന്നത്.
കുമാറേട്ടാ,
എനിക്ക് തോന്നുന്നത് എല്ലാവരും സ്വപ്നങ്ങൾ കാണാറുണ്ടെന്നാണ്. സ്വപ്നം കാണുന്നതിന്നിടക്ക് ഉറക്കത്തിനു ചെറിയതോതിലെങ്കിലും ഭംഗം വരുമ്പോളാണ് ബോധമനസ്സിന് അത് ഓർക്കാൻ സാധിക്കുന്നത് എന്നു തോന്നുന്നു. സ്വപ്നത്തിന്റെ ദൈർഖ്യം വളരെ ചെറുതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
വിശാലേട്ടാ, ഒരേ രീതിയിലുള്ള (അല്ലെങ്കിൽ ഒരേ വിഷയത്തെ പറ്റി) ആവർത്തിച്ച് സ്വപ്നങ്ങൾ കാണറുണ്ടോ? മ്മക്ക് അങ്ങനെ ഒരു അസുഖം (recurring dreams) ണ്ടേയ്..
ഒരു മത്സ്യ കന്യകന്റെ ജനനം ഇഷ്ടപ്പെട്ടു. പക്ഷെ ജീവിതം കഷ്ടപ്പാടാണല്ലേ? കണ്ട്രി മീനുകള്‍, മനുഷ്യനെ വെറുതെ മരിക്കാനും സമ്മതിക്കൂല്ലേ.
കലക്കി .....ശരിക്കും ....
"കുറച്ച് കൂടെ സംഭവങ്ങള്‍ കടലില്‍ വച്ച് നടന്നിരുന്നു!"
പോരട്ടെ, പോരട്ടെ, അതും കൂടി പോരട്ട്...
വിശാലന്റെ രണ്ടാം തിരു സ്വപ്നവും കലക്കി.
പോരട്ടേ അടുത്തതു പോരട്ടേ....
വളയം പറഞ്ഞതു പോലെ ഇതിലെ ഫില്ല്-ഇന്‍-ദ-ബ്ലാങ്ക്സ് കൂടി ചെയ്താല്‍ ഉപകാരം... :)
വിശാലാ,അവരോര്‍ക്കു കണ്ടാല്‍ അന്യനു എന്നാണ്. ;)
കഴിഞ്ഞ ദിവസം ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നതായി സ്വപ്നം കണ്ടു, അതും ഭൂമി അവസാനിച്ചുകൊണ്ടിരിക്കുന്നു, ചന്ദ്രനില്‍ നിന്നെന്തോ വിഷവാതകം ശ്വസിച്ചു ശ്വസിച്ചു എന്റെ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവസാന ശ്വാസവും എടുക്കാന്‍ ബുദ്ധിമുട്ടായപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. അല്ലായിരുന്നെങ്കില്‍... :)
വിശാലോ...
താനോരോ സ്വപ്നം കാണും, അവസാനം പാര മുഴുവന്‍ എനിക്കും. ചവിട്ടു കിട്ടാതെ രക്ഷപ്പെട്ടൂന്നു പറഞ്ഞാ മതീല്ലോ ! എന്തു ചത്യാ ഗെഡീ ഇത് ??
തന്റെ ഈ സ്വപ്നം ഞാനെന്റെ പെമ്പറന്നോത്തിക്കൊന്നു കാണിച്ചു കൊടുത്തു.. ബാക്കി സീന്‍ ഇങ്ങനെ !
ലവളു പറയുവാ/
"ഞാനും ഇന്നാളൊരു സ്വപ്നം കണ്ടു..
എന്നേം രണ്ടു പിള്ളാരേം ഇട്ടേച്ച്, ചേട്ടന്‍, പത്മപ്രിയയുടെ കൂടെ ഓളിച്ചോടി പോയീന്ന്!"
നമ്മടെ, "വടക്കുന്നാഥന്‍" എന്ന സിനിമയിലെ, മീര എന്ന കഥാപാത്രമില്ലേ ? ലവളുമായിട്ട്....
ഞെട്ടിയെഴുന്നേറ്റ് നോക്കിയപ്പോ, ഞാന്‍ ദേ പോത്തു പോലെ കൂര്‍ക്കം വലിച്ചുറങ്ങുന്നത്രേ... എനിക്കിട്ടൊരു ചവിട്ടു വച്ചു തരാനാത്രേ അവക്കു അപ്പോ തോന്നീത് . എന്റ ഫാഗ്യം...
ഇതു കേട്ടതീ പിന്നെ, അതു വെറുമൊരു സ്വപ്നം മാത്രമായിരുന്നല്ലോ, എന്ന നിരാശയിലാ ഞാന്‍...
ഹ ഹ അത് തമാശയായിട്ടുണ്ട് വിശാലമനസ്സേ..
ഇതൊരു സ്വപ്ന ലോകമാണല്ലൊ വിശാലൊ.
രസിപ്പിയ്ക്കുന്ന സ്വപ്നങ്ങള്‍.
എന്താ ഒരു സ്വപ്ന ലോകത്തെ വിശാലഭാസ്ക്കരനായി മാറാനുള്ള ശ്രമമാണോ?എങ്കിലും ഇത്തരം ഹൊറര്‍ സ്വപ്നങ്ങള്‍ ഒഴിവാക്കികൂടെ?
ഒ.ടോ: പുതിയ പേജ് ഇഷ്ടപ്പെട്ടു.പേജിന്റെ വീതി കുറയ്ക്കണം.താഴത്തെ കഴ്സര്‍ നീക്കുന്നത് അരോചകമാണ്.ആ സ്ട്രോബെറികള്‍ ത്കര്‍ത്തിട്ടുണ്ട്.വേര്‍ഡ് വേരിഫിക്കേഷനും ഇട്ടോളൂ..
വിശാല്‍ജീ.. അടിപെളി
മീനുകള്‍ക്ക് സ്വപ്നമാണെന്നറിയാത്തത് കൊണ്ടാവും.ക്ഷമി
ഹി ഹി ഹി...നല്ല സ്വപ്നം...ചിരിച്ചു.
ഇന്നലെ ഞാനും കണ്ടു സ്വപ്നം..
വെക്കേഷന്‍ കഴിഞ്ഞ് സ്കൂളില്‍(കൊണ്‍വെന്റില്‍) തിരിച്ചെത്തുന്ന ഞാന്‍..
എന്നെ കണ്ടപാടെ കുട്ടികളെല്ലാം “അരവിന്ദിന് ഇന്ന് കിട്ടും..അരവിന്ദനിന്ന് നല്ല പെട കിട്ടും” എന്ന് പറയുന്നു, ചിലര്‍ സഹതാപത്തോടെ നോക്കുന്നു.
അവധിക്ക് മുന്‍പ് ആരോ വരച്ച രണ്ട് ചിത്രങ്ങളാണത്രേ കാരണം. സാറ് അവ വരച്ചത് ഞാനാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. എനിക്കാണെങ്കില്‍ അങ്ങനെ ഒരു സംഭവം ഓര്‍മയുമില്ല.
ടെന്‍ഷനോടെ സാറിന്റെ അടുക്കല്‍ ചെല്ലുന്നു, സാര്‍ ആദ്യത്തെ ചിത്രം കാണിക്കുന്നു. അത് സ്റ്റേയ്ജിനു പിന്നിലെ ചുമരില്‍. ഒരു കൈപ്പത്തി..നടുവിരല്‍ മാത്രം ഉയര്‍ത്തി നില്‍ക്കുന്ന മുദ്രയില്‍.
കണ്ടതും ഞാനലറി..”അല്ല, ഇത് ഞാനല്ല സാറേ വരച്ചത്..ഞാന്‍ കൈ വരക്കുന്നത് ഇങ്ങനെയല്ല, ഇത് ഞാനല്ല വരച്ചത്!”
ഒകെ. സാര്‍ സമ്മതിക്കുന്നു. പിന്നെ എന്നേയും കൊണ്ട് സ്റ്റാഫ് റൂമില്‍ പോയി, എന്റെ ഒരു ഉത്തരക്കടലാസ് എടുത്ത് അതിന്റെ പിറകുവശം കാണിച്ച് “ഇതോ?” എന്ന് ചോദിക്കുന്നു.
ആ കടലാസില്‍ ഗാന്ധി നടന്നു പോകുന്ന ഒരു ചിത്രം വരച്ചിരിക്കുന്നു..പക്ഷേ ഗാന്ധിക്ക് പിന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വാലും ഉണ്ട്.
ഉമിനീര് വിഴുങ്ങി ഞാന്‍ നില്‍ക്കുന്നു. ഇത് എന്റെ ഉത്തരക്കടലാസ്, അപ്പോ ഞാന്‍ തന്നെ വരച്ചതാവും..
രാഷ്ട്രപിതാവിന് വാലു വരക്കുന്നോടാ എന്ന് അലറി സാര്‍ വടിയുയര്‍ത്തിയതും ഞാന്‍ ഉറക്കം ഞെട്ടി.
“ശനിയാഴ്ചത്തെ തണ്ണിപ്പാര്‍ട്ടിയില്‍ ചില ഗാന്ധി തമാശകള്‍ കേള്‍കുകയുണ്ടായി..അതായിരിക്കാം ഈ സ്വപ്നത്തിന്റെ കാരണം. അദ്ദേഹം എന്നോട് പൊറുക്കട്ടെ.”
വായിക്കാനെത്തിയവരക്ക് നന്ദി.
കലേഷിനും നിനുവിനും കരീം മാഷിനും മുസാഫിര്‍ വോ യാരോ ക്കും എറുവിനും പ്രാപ്രക്കും തറവാടിക്കും വളയത്തിനും ആദിക്കും ബിന്ദുവിനും ഇടിവാള്‍ പുലിക്കും ദിവാസ്വപനത്തിനും സ്‌നേഹിതനും പരസ്പരത്തിനും ഇത്തിരിവെട്ടത്തിനും അരവിന്ദിനും വീണ്ടും ഒരിക്കല്‍ കൂടി നന്ദി.
ഓഫീസിലെ പണിക്കിടയിലുള്ള ഗ്യാപ്പില്‍ ബ്ലോഗുന്നവന്റെ ദുര്‍വിധി. ഇപ്പോള്‍ എനിക്കധികം ബ്ലോഗാന്‍ പറ്റുന്നില്ല, ആസ്വദിച്ച് വായിക്കാനും.
ലെയ് സ്ലാവു സായിപ്പിന്റെ
കുതിര കുളബ്ബടിയുടെ മണി
നാദം കേള്‍ക്കുന്നപ്പോലെ ഈ
മരണമ്മൊഴിക്ക് "ണിം"
"ണിം" എന്ന ശബ്ദം
ഉണ്ടായിരുന്നോ വിശാലാ..
നമ്മളെ ഏറ്റവും കൂടുതല്‍
സ്നേഹിക്കുന്നത് മരണമാണു, അരികില്‍ എപ്പോഴും നമ്മെ
തലോടിക്കൊണ്ടിരിക്കുന്ന
നമ്മുടെ പ്രണയിനി.എന്തായലും
പേടിയുണ്ടോ എന്നറിയാന്‍
ബംഗാളിലെ മീന്‍ കൊത്തിയത് സ്നേഹകുട്ടീക്ക്
ഇഷ്ട്ട്ടമായിട്ടുണ്ടാകും അല്ലേ
മാഷേ,
സമ്മതിച്ചു കേട്ടൊ ഈ വരികള്‍ക്കിടയിലെ ഫലിതം. അടിപൊളി.
ഞനും കണ്ടിട്ടുണ്ട് മരിക്കാന്‍ പോണ സ്വപ്നങ്ങള്‍. നേരം വെളുക്കുംബ്ബോള്‍ വാലും തലയും ഓര്‍മണ്ടാവില്ല്യ.
ഇനിയും വിശാലെട്ടന്റെ സ്വപനങ്ങള്‍ക്കായി കാത്തിരിക്കുന്നു.
സിനു.
വിശാലേട്ടാ
നമ്മള്‍ മരിക്കണു എന്ന് സ്വപ്നം കണ്ടാല്‍ നല്ലതാണെന്നാണത്രെ. നമ്മള്‍ക്ക് എന്തോ ഉയര്‍ച്ച വരാന്‍ ആണെന്ന്....അതുപോലെ കല്ല്യാണം കാണരുതെന്നും..അത് മോശമാണെന്ന്.
കിടന്ന് അരമണിക്കൂറിനുള്ളില്‍ ഞാന്‍ ഇഹലോക വാസം വെടിഞ്ഞതായി സ്വപ്നത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. ‘കഷ്ടായിപ്പോയി. നല്ല മനുഷ്യനായിരുന്നു‘ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു പരിതപിച്ചു.
ഹഹ തകറ്ത്തു കളഞ്ഞു...മീനിനെ തട്ടിമാറ്റിയതും നന്നായി ഇല്ലാരുന്നേല്‍.....
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home