സ്ക്രാപ്പ്#3- എന്റെ കല്യാണം
വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു രാത്രി.
എന്റെ കല്യാണത്തിന്റെ റിസപ്ഷന്‍ നടന്നുകൊണ്ടിരിക്കുന്നു.
വരന്‍ ഞാന്‍ തന്നെ. എന്റെ കല്യാണം എന്ന് പറയുമ്പോള്‍ വരന്‍ ഞനാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല, എന്നാലും വധു പ്രിയങ്ക ഗാന്ധി (അതെ, രാജീവ് ഗാന്ധിയുടെ ..) ആയതുകോണ്ട് വെറുതെ ഒന്ന് പറഞ്ഞുവെന്നേയുള്ളൂ.
റിസെപ്ഷന്‍ നടക്കുന്നത് ഏതോ വലിയ ഒരു ഹോട്ടലില്‍ വച്ചാണ്. വിശാലമായ ഹാളിലാകെ തമഴിയത്തി പെണ്ണുങ്ങള്‍ അടുത്തു കൂടെ പോയ മണം. ഐ മീന്‍, മാല്ലികപ്പൂവിന്റെ പിച്ചകത്തിന്റെയും മിക്സ്ഡ് ഗന്ധം. താഴെ വിരിച്ച ചുവന്ന കാര്‍പെറ്റില്‍ അങ്ങിങ്ങായി ജമന്തിപ്പൂക്കാളുടെ അല്ലികള്‍ ചിതറി കിടന്നിരുന്നു.
റിസപ്ഷന് വന്നിരിക്കുന്നവരില്‍ എല്‍.ടി.ടി.ഇ. പ്രഭാകരനെ ഒഴിച്ച് ഒരാളെപ്പോലും ഞാന്‍ കണ്ടുപരിചയം പോലുമില്ല. അകലെ പാന്‍ട്ടും കോട്ടുമിട്ട് ഒരുപാട് പുരുഷന്മാര്‍ നില്‍പുണ്ട്. മുഖം വ്യക്തമല്ലെങ്കിലും പക്ഷെ, അവരാരും എന്റെ ബന്ധുക്കളാവാന്‍ വഴിയില്ല. എന്റെ ഒരു നാല് തലമുറയിലപ്പുറം ഒരാള്‍ പോലും ബ്ലേസര്‍ (തെറ്റി വായിക്കല്ലേ..) ഇട്ടിട്ടില്ല. എല്ലാം പ്രിയങ്കയുടെ ബന്ധുക്കളാവാം.
റിസപ്ഷന്‍ തുടങ്ങിയതും ഒരു സാമദ്രോഹി, എന്റെ പ്രിയങ്കയെ കണ്ണെടുക്കാതെ നോക്കി 'തേരി അംങ്കെ ചുകീ ചുകീ.. തേരാ ചെഹരാ ഖിലാ ഖിലാ..' എന്ന ഹിന്ദിപ്പാട്ട് പാടാന്‍ തുടങ്ങി. പാട്ടില്‍ നിന്നും ലവന്‍ പ്രിയങ്കയുടെ മുന്‍കാമുകനാണെന്നും ഇവര്‍ തമ്മില്‍ പൊരിഞ്ഞ ലപ്പായിരുന്നെന്നും എന്തോ കേസുകെട്ടിന്റെ പേരില്‍ ആ കല്യാണം നടക്കാതെ പോയതാണെന്നും ഞാന്‍ ഊഹിച്ചു.
കല്യാണത്തിന്റന്ന് കാമുകന്മാര്‍ വന്ന് പാട്ട് പാടുന്ന എടവാട് എനിക്ക് പണ്ടേ പിടിക്കില്ല!
ഞാന്‍ പ്രിയങ്കയോട് പറഞ്ഞൂ.
'ട്യേ... ആ ചെറ്റയോട് പാട്ട് നിര്‍ത്താന്‍ പറഞ്ഞോ അല്ലെങ്കില്‍ ഞാനവനെ ഇവിടെയിട്ട് ചവിട്ടിക്കൂട്ടും, ദേ, എന്നെപ്പറ്റി നിനക്കറിയില്യാട്ടാ!'
അവനും കേട്ടോട്ടേ എന്ന് വിചാരിച്ച് കുറച്ചുറക്കെയാണ് പറഞ്ഞതെങ്കിലും ആരും കേള്‍ക്കുകയോ അവന്‍ പാട്ട് നിര്‍ത്തുകയോ ചെയ്തില്ല.
ഞാന്‍ കുറച്ച് ചീപ്പാവാന്‍ തന്നെ തീരുമാനിച്ചു.
ശ്രദ്ധപിടിക്കാന്‍ വേണ്ടി, എറിയാന്‍ പാങ്ങുള്ള ഐറ്റം നോക്കിയ എന്റെ കണ്ണുകള്‍, മുന്നിലിരുന്നിരുന്ന ട്രേയില്‍ ഉടക്കി.
ഒള്ളതില്‍ വലുത് നോക്കി ഒരു ചെറുനാരങ്ങയെടുത്ത് അവന്റെ തലമണ്ട നോക്കി ഒറ്റ ഏറുകൊടുത്തു.
പക്ഷെ, എന്റെ ഉന്നം പിഴച്ചു. എന്റെ ഉന്നത്തിനെന്തുപറ്റി എന്നാലോചിച്ച് വീണ്ടും ഞാന്‍ വലുത് നോക്കി ഒരു മൂന്നെണ്ണമെടുത്ത് രണ്ടെണ്ണം ഇടത് കയ്യില്‍ പിടിച്ച് ഓരോന്നോരോന്നായി വീണ്ടും എറിഞ്ഞു. ഒന്നും കൊണ്ടില്ല.
എന്തായാലും നനഞ്ഞു, ഇനി കുളിച്ചിട്ട് കയറാമെന്ന് വച്ച്, ഞാന്‍ തനി ചീപ്പാവാനും പൂര അലമ്പ് ഉണ്ടാക്കാനും തീരുമാനിച്ചു. ഒന്നുകില്‍ അവന്‍ അല്ലെങ്കില്‍ ഞാന്‍. കല്യാണം കല്ലി വല്ലി.
'പാട്ട് നിര്‍ത്തറാ... ' ഞാനുറക്കെ തന്നെ അലറി.
പക്ഷെ, എന്റെ അലര്‍ച്ച ആരും കേള്‍ക്കണൂല്യ, അവന്റെ ഒടുക്കത്തെ പാട്ട് നിര്‍ത്തണൂല്യ. എനിക്ക് പ്രാന്തോട് പ്രാന്തായി. ഞാന്‍ കയ്യിലെ ബൊക്ക 'പോട്ടേ..കോപ്പ്' എന്ന് പറഞ്ഞ് താഴോട്ടേക്കെറിഞ്ഞു. എന്നിട്ട് എന്റെ മുന്നിലുള്ള ടീപ്പോയി ചവിട്ടി മറിച്ചിട്ടു.
എന്നിട്ടും അവന്‍ പാട്ട് നിറുത്തിന്നില്ല്യാന്ന്!
പെട്ടെന്ന് എവിടെ നിന്നോ എന്റെ അച്ഛന്‍ എന്റെ അടുത്തേക്ക് കയറിവന്നു.
അച്ഛന്റെ കയ്യില്‍ സാമ്പാര്‍ ബക്കറ്റുണ്ടായിരുന്നു. അച്ഛന്റെ പിറകിലായി ഞാന്‍ എന്റെ എല്ലാ ബന്ധുക്കളെയും കണ്ടു. എല്ലാവരുടെയും കൈകളില്‍ ഓരോ സ്റ്റീല്‍ പാത്രങ്ങള്‍. എന്റെ ചേട്ടന്റെ കയ്യിലെ കുട്ടയില്‍ വല്യ പപ്പടം!
ബുഫെ പാര്‍ട്ടി നടക്കുന്നിടത്തേക്ക് ഇവന്മാര്‍ സാമ്പാറും ഇഞ്ചന്‍ പുളിയും പായസവുമായി എങ്ങോട്ടാ കെടന്ന് നടക്കണത്??
ഇനിയിപ്പോ നമ്മടെ ടീം സാധാരണക്കാരായതുകൊണ്ട് ധര്‍മ്മക്കാര്‍ക്ക് വേറെ കൊടുക്കുമ്പോലെ പന്തി വേറെ ആയിരിക്കുമോ?? അങ്ങിനെയെങ്കില്‍ അത്തൊരമൊരു കല്യാണത്തിന് ഞാന്‍ എന്തിന് സമ്മതിച്ചൂ?? എന്റെ അച്ഛനേലും അമ്മയേലും വലുതാണോ....
വേണ്ടാ എനിക്കീ കല്യാണം വേണ്ട. ഞാന്‍ വയലന്റായി വിളിച്ചുപറഞ്ഞു.
'നിനക്ക് വേണ്ടങ്ങെ വേണ്ട്രാ... നീ എണീറ്റ് പോയി മുഖമൊന്ന് കഴുകി വാ..'
എന്ന് പരമേട്ടന്‍ പറഞ്ഞത് കേട്ട് ഞാന്‍ കണ്ണുതുറന്നു.


55 Comments:
ഹ ഹ ഹ .. എനിക്കു വയ്യായേ...
അപ്പോ ഇതു കല്യാണതിനു മുമ്പു കണ്ട സ്വപ്നമാണല്ലെ.
എന്നാലും പണി കഴിഞ്ഞ് വീട്ടില്‍ പൊണ വഴി എന്‍റെ ബ്ലോഗിലൊന്നു കേറീലല്ലോ
ഞാന്‍ പ്രിയങ്കയോട് പറഞ്ഞൂ.
'ട്യേ... ആ ചെറ്റയോട് പാട്ട് നിര്‍ത്താന്‍ പറഞ്ഞോ അല്ലെങ്കില്‍ ഞാനവനെ ഇവിടെയിട്ട് ചവിട്ടിക്കൂട്ടും, ദേ, എന്നെപ്പറ്റി നിനക്കറിയില്യാട്ടാ!'
യഥര്‍ത്ഥ പ്രിയങ്കാ ഗാന്ധി ഇത് കേട്ട് നില്‍ക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കി. ഹ.. ഹ
വിശാലേട്ടാ... പുപ്പുലീ..
കൊള്ളാം.. അണ്ണാച്ചിമാരുമായുള്ള സഹവാസം വിശാലനെ ഈ അവസ്ഥയിലെത്തിക്കുമെന്ന് സ്വപ്നേപി നിരീച്ചില്യ...
ഇനി കാത്തു നിന്നിട്ട് കാര്യമില്ല വിശാലേട്ടാ, പണിയൊക്കെ കളഞ്ഞ് വേഗം വാ നാട്ടിലേക്ക്. ‘വിശാലന്‍സ് സ്കൂള്‍ ഓഫ് ഹ്യൂമര്‍സെന്‍സ്’ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉടന്‍ തുടങ്ങണം. പടരട്ടെ ചിരി മാനവരില്‍. ഇതെല്ലാംകൂടി കിത്താബാക്കുമ്പോള്‍ ഒരു കോപ്പി നമ്മക്കും അയച്ച് തരണം, ഒപ്പൊക്കെയിട്ട്.
പ്രിയങ്കയെ ടി.വിയില്‍ കണ്ട് ലൈന്‍ അടിച്ച് വളച്ച ഒരു കൂട്ടുകാരനെനിക്കുണ്ടായിരുന്നു!
ഗുരോ, കലക്കി!
ഞാന്‍ പറഞ്ഞുവന്നത് പ്രിയങ്കയെ ടി.വിയില്‍ കണ്ട് ടി.വി വഴി ലൈന്‍ അടിച്ച് ടി.വി വഴി വളച്ച സുഹൃത്ത് ... എന്നാണ്.
സത്യം പറയാലോ വിശാലാ...
നേരത്തെ കമന്റിയപ്പോ മുഴുവനും വായിക്കാന്‍ പറ്റിയില്ല, ഓഫീസിലുള്ളോര്‍ വട്ടാന്നോര്‍ക്കും.
അച്ചനും ചേട്ടനും, പപ്പവടവും സാംബാറും കൊണ്ടു ബുഫേ സദ്യയിലേക്ക് കയറി വരുന്നതാലോചിച്ച് എന്റ കണ്ട്രോളു പോയി.. അവിടന്നു നിര്‍ത്തി. എന്റടുത്തൊരു കൊളീഗും ഉണ്ടായിരുന്നു. അവന്‍ തെറ്റിദ്ധരിക്കരുതല്ലോ.
ദേ, ഇപ്പ ബാക്കി മുഴുവന്‍ വായിച്ചു.. ഹോ.. കിടിലന്‍ + കിടിലന്‍ + കിടിലന്‍
ആ നാരങ്ങയേറ് ക്ഷ പിടിച്ചു !
ഏതായാലും പ്രിയങ്കാ ഗാന്ധിയെയൊക്കെ ആഗ്രഹിക്കുകയെന്നത് ചില്ലറ മോഹമല്ലല്ലോ വിശാലാ..
ഹ..ഹ വിശാലാ.. എല്ലാം പുളിങ്കൊമ്പത്തെ സ്വപ്‌നങ്ങളാണല്ലോ..
സ്വപ്‌നസമയത്തെ വിമ്മിഷ്ടം- എന്റമ്മോ ശ്വാസം മുട്ടിപ്പോകും ചിലപ്പോള്‍.
(നമ്മള്‍ വല്ലാതെ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ചില പ്രത്യേക സമയങ്ങളില്‍ സ്വപ്‌നമായി പുനര്‍ജനിക്കുമെന്ന് പണ്ടാരാണ്ടോ എങ്ങാണ്ടോ ഒണ്ടോ...കെമ്മെ പസ്സിശാസ് ഹിഹഷനഴിശും- ഉമേഷ്‌ജിയുടെ മൂല ഭദ്രമാണെന്ന്) :)
വിശാലേട്ടാ,
ഇപ്പൊ എനിക്കൊരു ഡൌട്ട്. നമ്മടെ ‘പുലി‘ പ്രഭാകരണ്ണന് വേറെ റോളൊന്നുമുണ്ടായിരുന്നില്ലേ?
ഒന്ന് റിലാക്സ് ചെയ്ത് ശ്വാസം വലിച്ച് വിട്ട് കണ്ണടച്ച് കിടക്കൂ. ഇപ്പോ കാണുന്നില്ലേ പ്രഭാകരന്‍ പകുതി തിന്ന പപ്പടം ഇടത്തേ കയ്യില്‍ പിടിച്ച് ചുണ്ടത്തും മീശ മേലുമുള്ള പപ്പടപ്പൊടി തട്ടിക്കളയാന്‍ പോലും കഴിയാതെ വിശാലേട്ടന്റെ നാരങ്ങയേറ് നോക്കി നില്‍ക്കുന്നത്? വിശാലേട്ടന്റെ പ്രകടനം കണ്ട് തലയില്‍ മല്ലുമുണ്ടിട്ട് കൊടകര പാടം വഴി മുല്ലൈത്തിവിലേക്ക് ആദ്യം കിട്ടിയ പെട്ടി ഓട്ടോയില്‍ പോകുന്നത്.
ബാക്കി സ്വപ്നം കൂടി കണ്ട് എഴുതൂ... പ്ലീസ്.. വായിച്ചിട്ട് മതിയാവുന്നില്ല.
:D
ആ നാരങ്ങ എങ്ങാന്‍ അമ്മായിയമ്മക്ക് കൊണ്ടിരുന്നെങ്കില്‍ കരിമ്പൂച്ചകള്‍ വിശാലന്റെ ഈ സ്റ്റീല്‍ബോഡി അരിപ്പ കലം പോലെ ആക്കിയേനെ.
വിശലാ..ഇവിടെ ജബലലിയില്‍ ഒരു സംസാരമുണ്ട് ,താങ്കള്‍ പണിക്ക് പോകാതെ വീട്ടീല്‍കിടന്ന് ഉറങ്ങുകയാണെന്ന്.. ഇങന്നത്തെ കിടിലന്‍ സ്വപ്നങ്ങള്‍ക്കായീ...
വിശാല്‍ജി,
രാത്രി എന്തെങ്കിലും പ്രത്യേകം ക്ഴിക്കുന്നുണ്ടോ , ഇതു പോലെ അടിപൊളീ സ്വപങള്‍ കാണാന്‍ ?
ഒരു സംശയം. സ്വപ്നത്തില്‍ മണം അറിയുമോ? ഇല്ലെന്നായിരുന്നു എന്റെ വിശ്വാസം. എവിടെയോ വായിച്ചിട്ടുമുണ്ടു്. ശബ്ദം കേള്‍ക്കുന്നതു തന്നെ ബുദ്ധിമുട്ടാണു്. ആശയങ്ങള്‍ നേരേ മനസ്സിലേക്കു വരുകയാണു സ്വപ്നത്തില്‍. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളില്ല.
(ദൈവമേ, ഞാന്‍ ഓഫ് തുടങ്ങിവെച്ചോ?)
സ്വപ്‌നമണം എന്നൊന്നുണ്ടോ എന്നറിയില്ല, പക്ഷേ മണങ്ങള്‍ സ്വപ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന രീതിയില്‍ ഇവിടെയെന്തോ പറയുന്നു- വായിച്ചിട്ട് മൊത്തത്തിലങ്ങ് കിട്ടിയില്ല
പ്രിയങ്കയെ ഓര്‍ത്ത് മുന്‍പും പലര്‍ക്കും പ്രാന്തായിട്ടുണ്ട്. ചുളുവില്‍ പണവും,പ്രശസ്‌തിയും, സൗന്ദര്യവും ഒത്തിണിങ്ങിയ ഒന്നിനെ സ്വന്തമാക്കാനുള്ള പ്രിയമാവും എല്ലാരെയും പ്രിയങ്കയിലേക്കു തിരിക്കുന്നത്.
സ്വപ്‌നം കാണാന്‍ ടാക്‌സ് കൊടുക്കണ്ടല്ലോ? നടക്കട്ടെ!
ഉമേഷ്‌ജീ.. സ്വപ്നത്തില്‍ മണമറിയില്ലന്നോ? ദൈവമേ.. ഒരിക്കല്‍ ചത്ത എലിയുടെ മണം എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
വിശാലാ.. നല്ല സ്വപ്നം.:)
മുറിയിലെവിടെങ്കിലും എലി ചത്തു കിടപ്പുണ്ടായിരുന്നോ ബിന്ദൂ? നമ്മള്‍ ഉറങ്ങുന്ന പരിസരത്തുള്ള ചില ഗന്ധങ്ങള്‍ നമ്മുടെ സ്വപ്‌നങ്ങളെ സ്വാധീനിക്കുമെന്നാണ് ആരോ എങ്ങോ എങ്ങാണ്ടോ.. :)
ഹി.. ഹി.. ഈ വക്കാരിയുടെ ഒരു കാര്യം. അതൊന്നും ഇല്ലായിരുന്നു. :)
ന്നാലും ഒരു ഹിന്ദിപ്പാട്ടിന്‍റെ പേരില്‍ വിശാലന്‍ പ്രിയങ്കയെ വേണ്ടന്നു വച്ചില്ലേ? ആ നിരാശ കാരണമായീരിക്കണം, അവള്‍ “മറ്റൊരിന്ത്യാക്കാരന്‍ വേണ്ട” എന്ന് പറഞ്ഞത്.. ഇപ്പളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. ഛെ, വെരുതെ അന്നവളെ തെറ്റിദ്ധരിച്ചു:)
അല്ലെങ്കിലും സ്വപ്‌നത്തില്‍ നമ്മളെന്തിനാ പിശുക്കുന്നത്.... അല്ലേ.
കൊള്ളാലോ ഹിമാലയമേ......
'ട്യേ... ആ ചെറ്റയോട് പാട്ട് നിര്‍ത്താന്‍ പറഞ്ഞോ അല്ലെങ്കില്‍ ഞാനവനെ ഇവിടെയിട്ട് ചവിട്ടിക്കൂട്ടും, ദേ, എന്നെപ്പറ്റി നിനക്കറിയില്യാട്ടാ.
സോന ഇത് വായിച്ചോ ആവോ? :)
പ്രഭാകരന്റെ കയ്യില്‍ എറിഞ്ഞ് കളിയ്ക്കാന്‍ പറ്റുന്ന നല്ല വസ്തുക്കള്‍ കാണുമായിരുന്നല്ലൊ. വെറുതെ ചെറുനാരങ്ങ വെയ്സ്റ്റാക്കി.
കല്യാണ സ്വപ്നം രസിച്ചു.
ഹ ഹ ഹ....
സ്വപ്നം കാണുമ്പോഴും പ്രതിഭ കത്തിത്തന്നെ നില്‍ക്കുന്ന വിശാലമനസ്സിനെ വീണ്ടും നമിക്കുന്നു.
ഹഹഹഹഹഹ സൂപ്പറായിട്ട്ണ്ട്ടാ..
എറിയാനറിയാവുന്നവന്‍റെ കയ്യില്‍ ഈശ്വരന്‍ വടികൊടുക്കില്ലെന്നു പറയുന്നതൊക്കെ വെറുതെയാ.
വിശാലന് വടി ഇഷ്ടം പോലെ കിട്ടുന്നുമുണ്ട് കൃത്യമായി എറിഞ്ഞുകൊള്ളിക്കുന്നുമുണ്ട്.
ഈ മാതിരി വടിയൊക്കെ നമ്മുടെ കയ്യിലെങ്ങാന്‍ കിട്ടിയിരുന്നതെങ്കില്‍ അതെറിയാനുള്ളതാണെന്നുപോലുമറിയാതെ ചിതലെടുത്തു പോവില്ലായിരുന്നോ?
അടിപൊളി....
കിടിലം കല്ല്യാണം! സിനിമാസ്കോപ്പിലല്ല, 70എം.എമ്മില്‍ തന്നെ ആയതോണ്ട് ഒരുക്കങ്ങളും ബുഫെ-സദ്യകളും പിന്നെ ആ നാരങ്ങായേറും എല്ലാം അതീവ നിറകരവും ആയിരുന്നു! എന്റെ കമ്പ്യൂട്ടര്‍ തിരശ്ശീല 3-ഡി അല്ലാത്തതോണ്ട് നാരങ്ങയേറ് നേരെ വന്നില്ല! വിശാലാ സൂപ്പര്‍ര്‍ര്‍....
രണ്ടുദിവസമായി ചെന്നിക്കുത്തായിരുന്നു. ബോറഡി മാറ്റാന്‍ ബ്ലോഗ്ഗാന്‍ തീരുമാനിച്ചു. കേരളാഹൌസിലെ വീയൈപ്പി റൂമിലിരുന്ന് അദ്ദേഹം ബ്ലോഗി.
സ്ക്രാപ് സ്വപനങ്ങള്! അതായത്!!!!
ഡേേേേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്
റൂം ബോയ് പതുക്കെ നടന്നു വന്ന് തലചൊറിഞ്ഞ് നിന്നു. (എന്ത്രഡയ്ക്ക? -തലചൊറിച്ചിലിന്റെ മലയാളം)
ടി.പി രാമലിംഗപ്പിള്ള കാ ഡിക്ഷ്ണറി ലേക്കേ ആവോ...
scrap അവശിഷ്ടം, ഭക്ഷണാവശിഷ്ടം,.....അടിപിടി.... കൂട്ടയടി.....
മാഡം..........മാാാഡം......
ചെന്നിക്കുത്തെല്ലാം പമ്പ കടന്നു.
മാഡത്തിന്റെ മുന്നില്‍ നിന്ന് കിതച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു: ഇത് വായിക്ക്. എന്നിട്ട് ലവനെ വിളിക്ക്..
മാഡം: എവനെ?
മ ന്‍ മോകനെ..... ഇതെഴുതിയവനെ പൊക്ക്..... ഞാനാരാ മോന്‍..... നമ്മടെ മോളെ പറ്റി....
നമ്മടെ മോളാ....? ട്രാന്‍ സ്ലേറ്റ് ചെയ്ത് കൊണ്ടാടാ... ഹിന്ദിയില്‍ മതി.
വീണ്ടും ചെന്നി വിയര്‍ത്തു. രണ്ട് കരിമ്പൂച്ചകള്‍ മുകളില്‍ കയറി നിന്ന് ഇടയ്ക്ക് പുളി പൊട്ടിച്ച് തിന്നുന്ന വടക്കാമ്പുറത്തുള്ള ഇരുമ്പന്‍ പുളിയുടെ താഴെയിരുന്ന് അദ്ദേഹം ട്രാന്‍സ്ലേറ്റ് ചെയ്തു....
ബഹുത്ത് സാല്‍ പഹലേ ഏക് രാത്!!!
മേരാ സ്വാതീ കാ റിസപ്ക്ഷന്‍ ചല്‍താ ദാ....
************
മാഡം ചിരിച്ചുചിരിച്ച് പിരിയിളകി. കൂടെ മോളും......
വാര്‍ത്തകേട്ടെത്തിയ മന്മോകന്‍ അതിലും ചിരി. എല്ലരും ചിരിച്ചു ചിരിച്ച് ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തു. ശ്രീലങ്കയുടെ മുകളില്‍ കൂടി ചിരിച്ചു ചിരിച്ച് പൈലറ്റ് വിമാനം പറത്തി. ധനമന്ത്രി പാണ്ടിയില്‍ ട്രന്‍സ്ലേറ്റ് ചെയ്ത പരിഭാഷ ട്രിങ്കോമാലി വനത്തിന്റെ മുകളില്‍ വിതറി. അതിലൊന്ന് കിട്ടിയ പ്രഭാകരന്‍ ചിരിച്ചു ചിരിച്ച് ചന്ദ്രികേച്ചിക്ക് സിംഹള കോപ്പ്പ്പി കൊടുത്തു.
ജബലലിയില്‍ ചിരിച്ചു ചിരിച്ച് സ്പെഷല്‍ പെര്‍മിഷന്‍ വാങ്ങിയ വിമാനം ഇറക്കി.
എരുമകള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്ന വിശാലനെ പൊക്കി.
കൊട്ടാരം വിദൂഷകനായി വിമാനത്തില്‍ വച്ചുതന്നെ അഭിഷേകം നടത്തി....
ഹഹഹഹ... മനസ്സില്‍ ഒന്നു വിഷ്വലൈസു ചെയ്തപ്പൊ ചിരിയടക്കാന്‍ കഴിഞ്ഞില്ല.
വിശാല്‍ജി കലക്കി...
വിശാലന്‍ വധേര ആകണ്ടതാരുന്നു അല്ലെ? :)
പതിവു പോലെ കൊള്ളാം...
വിശാലാ ;)
ഉമേഷ്മാഷേ,
സ്വപ്നം, എന്തു് കേള്‍ക്കുന്നു കാണുന്നു എന്നതല്ല കേള്‍ക്കുമ്പോഴും കാണുമ്പോഴും മണക്കുമ്പോഴും എന്തുണ്ടാകുന്നുവോ, അതാണു് തരുന്നതു് എന്നാണു് എനിക്കു് തോന്നിയിട്ടുള്ളതു്. അതു ശരിയാണെങ്കില്‍ മണവും സാധ്യമായിരിക്കണം.
ബൂലോഗകൊട്ടാരം വിദൂഷകന്‍ വിശാലന്‍ വിജയിയ്ക്കട്ടെ.
ഈ കൊച്ച് , കേരളത്തില്‍ tourന്നു വരുബോള്‍ പപ്പേട്ട്ന്റെ വീട്ടിലോ (പത്മ്നാഭപുരം പേലസ്), മാര്‍ത്തട്ട്ന്റെ വീട്ടിലോ പോകാതെ, നേരെ ഒരു ബോട്ടില്‍ കായലിലേക്ക് ഇറ്ങുന്നത് എന്തിനാണെന്ന് ഇപ്പോള്‍ ആണു മനസിലായത്.
കരയില്‍ വിശാലന്‍ violent ആയാലോ എന്നു പേടിച്ചിട്ടായിരിക്കും.
പ്രിയങ്കയുടെ കല്ല്യാണത്തിന് പ്രഭാകരനെതന്നെ വിളിച്ചല്ലോ എന്റെ വിശാലാ.....അമ്മായി അമ്മയെ പറ്റി സ്വപ്നമൊന്നും കണ്ടില്ലേ........
സ്ക്രാപ് സംശയം: ഇനി ഇതേ സ്വപ്നം കണ്ടിട്ട് രാജീവ്‌ഗാന്ധി ആത്മഹത്യ ചെയ്തതാണോ? ;)
കലക്കി മാഷേ...
ഹഹഹ...കലക്കി വിശാല്‍ജ്യേ..അത്ഭുതം തന്നെ വിയെമ്മിന്റെ കാര്യം! സ്വപ്നം പോലും ഹിറ്റുകളായി മാറുകല്ലേ :-))
ഒറ്റ വിഷമമേയുള്ളൂ...വായിച്ച് ചിരിച്ച്കണ്ണുതുടച്ചുകഴിയുമ്പോള്‍ “ഓ..ഇത് വിയെമ്മിന്റെ വെറും സ്വപ്നം ആരുന്നല്ലോ” എന്നൊരുനെടുവീര്‍പ്പ് പൊങ്ങിവരുന്നു..:-))
സങ്കുജിയുടെ കമന്റും കലക്കന്‍!!
വിശാല്‍ജീ,
ആ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടായിരുന്നു ഭായീ :)
വിശാല്‍ജീ ഇങ്ങനെ ചങ്കി
കൊള്ളൂന്ന പരിപാടി
കാണിക്കല്ലേ... :)
അഭിപ്രായം അങ്ങനേം ഇങ്ങനേം
ഒക്കെ പറഞ്ഞെന്നു വെച്ച്,
ഇങ്ങളിങ്ങനെ ചൂടായാലോ?
ബ്ലോഗു വായിക്കുന്ന
പൊതുജനം നമ്മളെ തല്ലൂല്ലേ.
യ്യോ വിശാലാ..പാഡില്ല, പാഡില്ല നമ്മെ നമ്മള് എന്ന് ബാറ്റ്‌സ്മാനും കീപ്പറും പാഡിയ പാട്ട് ഓര്മ്മയില്ല.
വിശാല സ്വപ്നങ്ങള് ഓരോന്നായി പോരട്ടെ. സ്വപ്നങ്ങള്ക്കൊക്കെ നിലവാരം എന്നൊന്നുണ്ടോ. അതൊന്നും നമ്മുടെ കണ്ട്രോളില് നില്‌ക്കുന്നതല്ലല്ലോ.എങ്ങാനും ഡ്രാഫ്‌റ്റാക്കിയാല് *യുച്ചിചുഹേറ്റ്(മൂലഭദ്രയാണേ) :)
പ്രിയ വക്കാരി.
ക്ഷമിച്ചാലും.
ഏയ്. ചൂടാവുകയോ???
ഒരിക്കലുമില്ല. ചുള്ളന്മാരേ...
എനിക്ക് ഇഷ്ടപ്പെട്ട 75 ഓളാം പുരാണങ്ങള്‍ ഞാന്‍ മൊത്തം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നിയ 35 എണ്ണമേ ഞാന്‍ പോസ്റ്റിയുള്ളൂ.
എഴുതുന്നത് എന്റെ സന്തോഷത്തിന് വേണ്ടി മാത്രം ആണെങ്കിലും ‘പോസ്റ്റുമ്പോള്‍’ ഇപ്പോള്‍ നിങ്ങള്‍ പലരും എന്റെ മുന്‍പിലുണ്ട്. അതുകൊണ്ട്, നിങ്ങളുടെ ഇഷ്ടം വളരെ വളരെ ഇമ്പോര്‍ട്ടന്റ് ആണ്.
നോ പ്രോബ്ലം.
അപ്പോള്‍ പറ:
വിറകുകൊണ്ട് ചുടണോ
ഗ്യാസ് മതിയോ
ചാക്കോ മതിയോ
അതോ കറന്റ് വേണോ?
ശുട്ടിടുവേന്‍ :)
വിശാല്‍ജ്യേ.. ഇതിപ്പോ വല്ലാത്ത ഒരു കടും കൈ ആയിപ്പോയി. കൈയിലുള്ള സംഗതികളെല്ലാം ഇങ്ങു പോരട്ടെ...വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയട്ടേന്ന്!. ഇങ്ങിനെ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പോയാല്‍ പിന്നെ ആരെങ്കിലും മനസ്സുതുറന്നു അഭിപ്രായം പറയുമോ?
സംഗതി ഇപ്പോ വേറൊരു തലത്തിലേക്കെത്തിയിരിക്കുന്നു മാഷേ.. എന്റെ പെണ്ണുമ്പിള്ള ഈ പോസ്റ്റ് വായിക്കാന്‍ വേണ്ടി ഇരുന്നതാ. ഇതിപ്പം delete ചെയ്തതില്‍ എനിക്കും പങ്കുണ്ട് എന്നവളറിഞ്ഞാല്‍, പിന്നെ എന്റെ കാര്യത്തില്‍ ഒരു തീരുമാനമാവും! അതുകൊണ്ട് പോസ്റ്റ് തിരിച്ച് വെക്കൂ!
ചാര്യാ..ചാര്യേതും മണക്കും എന്ന് പറയണ് കേട്ടിട്ടുണ്ട്, ഞാനൊന്ന് ചാരിക്കോട്ടേ ഗുരുവേ.. ങാ.. അല്ലെങ്കില്‍ വേണ്ടാ, ഇനി എന്‍റെ മണമെങ്ങാനം അങ്ങട്ട് പിടിച്ച് ബൂലോകര് പട്ടിണീലാവേണ്ടാ.. :)
വിശാലാ നന്നായി..
വിശാലാ.. നന്നായി
വിശാലോ....;)
-ഒരമ്പതടിക്കാന്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമില്ലേ?
അനില്‍
ഹായ്, ദെന്നാ വിഷൂ പിരാന്തന്‍ കിനാക്കളുടെ ആക്രിക്കച്ചോടം തുടങ്ങിയേ? ഇപ്ലാ കണ്ടേ ട്ടോ...അപ്പോ കൊടകരയിലെ പാവം നിവാസികള്‍ക്ക് സമാധാനം കൊട്ക്കാന്ന് വെച്ചോ? ഏതയാലും വിഷാല്‍ജീ, ഷൊപ്നങ്ങള്‍ വിഷാലുവായിത്തന്നെ കാണ്! ന്നാലല്ലേ ഞങ്ങള്‍ക്ക് വിശാലമായി ചിരിക്കാന്‍ പറ്റൂ.
ente vishalamanska nee enne koll, koll pinnem koll
enthinade enne ingane chirippikkunne
ഇതു വായിച്ചു ചിരിച്ചു തകറ്ത്തു...
നന്നാവുന്നുണ്ട്. ഇയാള്‍ ഒരു ഒന്നൊന്നര പുള്ളിയാണല്ലോ.
കാണാന്‍ വൈകി.. വായിക്കാനും.
ചിരിച്ചു മരിച്ചു.. അസാദ്ധ്യം. :D
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home