Tuesday, November 14, 2006

സ്ക്രാപ്പ്‌#5 - നുഴഞ്ഞുകയറ്റം

ഇന്നലെ രാത്രി വീണ്ടും അതിഭയങ്കരമായ ഒരു സ്വപനം കൂടെ ഞാന്‍ കണ്ടു. പാക്കിസ്താന്‍ കോടതി എന്നെ വധശിക്ഷക്ക്‌ വിധിച്ചെന്ന്!

കോടതി, ചിന്താമണി കൊലക്കേസ്‌ വാദം നടന്ന അതേ കോടതി. വിധി പ്രസതാവിക്കുന്നത്‌ കേള്‍ക്കാന്‍ നടന്‍ തിലകനും വന്നിട്ടുണ്ട്‌. സ്വാഭാവികം. എന്റെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റം നിസാരമല്ല. ശത്രു രാജ്യത്തേക്ക്‌ നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നു. അതും അവരുടെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നിടത്തേക്ക്.

"യുവര്‍ ഓണര്‍, എന്റെ കക്ഷി അവിടെ പോയത്‌ യുറേനിയം സൂക്ഷിച്ചിരിക്കുന്ന ഗോഡൌണിന്റെ പിന്നില്‍ ഉണ്ടായികിടക്കുന്ന തണ്ണിമത്തന്‍ പൊട്ടിക്കാന്‍ മാത്രമാണ്‌, അല്ലാതെ സമ്പുഷ്ടീകരണം കണ്ടുപിടിക്കാനൊന്നുമല്ല"

എന്ന് എന്റെ വക്കീല്‍ വാദിക്കുന്നതും രേഖകള്‍ ഹാജരാക്കുന്നതും ഞാന്‍ കേട്ടു. രേഖകളുടെ കൂട്ടത്തില്‍ എന്റെ വീടിരിക്കുന്ന പറമ്പിന്റെ മൂലാധാരവും കീഴാധാരവും ഞാന്‍ കണ്ടു.(അതെന്തിന്‌?)

പിന്നെ തര്‍ക്കങ്ങളും മറുതര്‍ക്കങ്ങലും ഒരുപാട്‌ നടന്നു. ഞാന്‍ ചെവികൂര്‍പ്പിച്ച്‌ പിടിച്ചെങ്ങിലും ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത്‌ വന്നതുകൊണ്ട്‌ കാര്യമായി ഒന്നും കേട്ടില്ല. പക്ഷെ, ബ്ലോഗെന്നോ മറ്റോ കേട്ടതായി ഓര്‍ക്കുന്നു.

'ദുബായ്‌ ലുലുവില്‍ കിലോക്ക്‌ 75 ഫില്‍സ് നിരക്കില്‍‌ കിട്ടുന്ന ഈ തണ്ണിമത്തന്‍ മോട്ടിക്കാന്‍ ഇക്കണ്ട ദൂരം പോയി അതും പാക്കിസ്താനില്‍ ആണവായുധശാലയില്‍ നുഴഞ്ഞുകയറിയതെന്തിനാണെന്റെ ഈശോയേ' എന്നാലോചിച്ചപ്പോള്‍ എനിക്കൊരെത്തും പിടിയും ലോജിക്കും കിട്ടുന്നില്ല.

അലാറം അടിക്കുംവരെ ഞാനങ്ങിനെ യാതൊരു ലോജിക്കും കിട്ടാതെ കിടന്നു.

23 Comments:

At 10:10 PM , Blogger ഉത്സവം : Ulsavam said...

ഇന്നാ പിടിച്ചോ തേങ്ങാ. വീയെമ്മിനെ പിടിയ്ക്കാന്‍ വന്ന മുഷാറഫിന്റെ നെഞ്ചത്തു അടിച്ചിരിയ്ക്കുന്നു.

 
At 10:40 PM , Blogger ഉമേഷ്::Umesh said...

ഹഹഹ...

എന്നെങ്കിലും മരിച്ചിട്ടുണ്ടോ വിശാലാ സ്വപ്നത്തില്‍? അതൊരനുഭവമാണു്.

ഞാന്‍ ഒരുപാടു തവണ മരിച്ചിട്ടുണ്ടു്-പല വിധത്തില്‍.

ഏറ്റവുമവസാനം ഞാന്‍ മരിച്ചതു കറന്റടിച്ചാണു്. 15 കൊല്ലം മുമ്പു്. ആറീസിയിലെ ഓഡിറ്റോറിയത്തില്‍ എന്തോ പരിപാടി കണ്ടുകൊണ്ടു നിന്നപ്പോള്‍ ശബ്ദം കേള്‍ക്കാന്‍ വെച്ചിരുന്ന പെട്ടി സ്പീക്കറില്‍ ചാരി നിന്നപ്പോള്‍ ഇലക്ട്രിക്ക് വയറില്‍ മുട്ടി. കത്തിക്കരിഞ്ഞു ചത്തു.

ചത്തില്ലെങ്കില്‍ എന്തു സ്ക്രാപ്പു സ്വപ്നം? അടുത്ത തവണ ഒന്നുകൂടി ആഞ്ഞു ശ്രമിക്കൂ... :)

 
At 11:07 PM , Blogger Siju | സിജു said...

വിശാലേട്ടാ..
ചിന്താമണി കൊലക്കേസ് അടുത്ത ദിവസം കണ്ടല്ലേ..
ചുമ്മാതല്ല, ഇത്രയല്ലെ വന്നൊള്ളൂ എന്നാശ്വസിക്കാം

 
At 11:09 PM , Blogger ഏറനാടന്‍ said...

ഓരോരോ കിനാവുകള്‍ ഉണ്ടാക്കുന്ന എടാകൂടങ്ങളേയ്‌! ഭാഗ്യം ഒരു ഭാരത-പാക്ക്‌ യുദ്ധം ഒഴിവായിക്കിട്ടി. അല്ലേല്‍ അന്നത്തെ മുദ്രാവാക്യം വീണ്ടും വിളിച്ചേനെ:

"പാക്കിസ്ഥാന്റെ വെടിയുണ്ട, ഭാരതമക്കള്‍ക്ക്‌ എള്ളുണ്ട!"

 
At 11:17 PM , Blogger മിന്നാമിനുങ്ങ്‌ said...

This comment has been removed by a blog administrator.

 
At 11:18 PM , Blogger മിന്നാമിനുങ്ങ്‌ said...

കൊടകരയിലെ നിരപരാധികളായ മാന്യ മഹാജനങ്ങളെ ഇങ്ങനെ ബ്ലോഗുലകത്തില്‍ പരസ്യമായി"നിര്‍ത്തിപ്പൊരിക്കുന്നതിനു"ജീവപര്യന്തവും വധശിക്ഷയുമൊന്നും മതിയാകുമെന്നു തോന്നുന്നില്ലല്ലൊ വിശാല്‍ജി

ഓ.ടോ.)കാശ്മീരിലൊക്കെ ഇപ്പൊ,എങ്ങനെ,തണുപ്പൊക്കെയുണ്ടാണാവൊ?

 
At 11:36 PM , Blogger മിടുക്കന്‍ said...

വിശാലേട്ടാ..
ഡൊണ്ട് വറി...

ഞാന്‍ ഇനി ബുഷിനെ കാണുമ്പോള്‍ പറഞ്ഞേക്കാം...
പേടിക്കാതെന്നെ..

ഇനി അതും നടന്നില്ലേല്‍, മ്മടെ, ശ്രീജിത്തിന്റെ മറ്റവളൊട് പറയാന്‍ അവനൊട് പറയാം..

:))

 
At 11:38 PM , Blogger ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
എന്റെ സ്ക്രാപ്പ് സ്വപ്നങ്ങളില്‍ പലപ്പോഴും escaping from authority ആണ് തീമായി വരിക. എന്തെങ്കിലും ക്രൈം അബദ്ധത്തില്‍ ആരോപിക്കപ്പെട്ട് പോലീസില്‍ നിന്നോ മറ്റോ രക്ഷപ്പെടാന്‍ ഒരു രാത്രി മുഴുവന്‍ പരക്കം പായും.

 
At 12:35 AM , Blogger അളിയന്‍സ് said...

സ്വപ്നത്തില്‍ പല തവണ എനിക്ക് ലോട്ടറിയടിച്ചിട്ടുണ്ട്.

ഓ.ടോ : അബദ്ധത്തില്‍ അഞ്ചാറ് കൊലപാതകമോ അല്ലേല്‍ ഒരു ബാങ്ക് കൊള്ളയടിയോ ഒന്നും നടത്താറില്ലല്ലോ മകനേ ദില്‍ബാസുരാ...

 
At 1:27 AM , Blogger സൂര്യോദയം said...

വിശാല്‍ജീ... വെളിവില്ലാതെ കിടന്നു എന്ന് പറഞ്ഞത്‌ .... ങും.... ഗൊച്ചു ഗള്ളന്‍ :-)

 
At 1:36 AM , Blogger സു | Su said...

വിശാലാ :) ബ്ലോഗര്‍മാരൊക്കെ ഇന്നു രാത്രി സ്വപ്നം കണ്ട് വധശിക്ഷ നടപ്പിലാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതുവരെ അവിടെ ലോക്കപ്പില്‍ കിടക്കൂ. അല്ലെങ്കില്‍ കോടതിവരാന്തയില്‍.

 
At 9:09 AM , Blogger ഖാദര്‍ (പ്രയാണം) said...

‘ചക്ക തിന്നാന്‍ തിരുര്‍ക്ക് പോകുക‘
ലേറ്റസ്റ്റ് വെര്‍ഷ്യന്‍ ഇങ്ങനെ
‘ തണ്ണിമത്തന്‍ തിന്നാന്‍ പാക്കിസ്ഥനില്‍ പോകുക’

 
At 10:02 AM , Blogger സഹൃദയന്‍ said...

:-D

 
At 10:47 AM , Blogger Appol Shari - അപ്പോള്‍ ശരി said...

ഹഹഹ...
വിശാലനെ വെറുതെ വിടാന്‍ SMS അപ്പീല്‍ നടത്തുവാന്‍ മല്ലു ബ്ലോഗ്ഗര്‍ കമ്മ്യുണിറ്റിയോടു ആഹ്വാനം ചെയ്തുകൊണ്ടുള്ള കൈപ്പിള്ളി പൊഡ് കാസ്റ്റ് കൂടി സ്വപ്നത്തില്‍ കാണുമെന്നു കരുതി.

 
At 11:09 AM , Blogger അരവിന്ദ് :: aravind said...

ഹഹഹ!
സ്വപ്നം കൊള്ളാം. ഇറാന്‍ ആണവ പ്രശ്നം, പാക്കിസ്ഥാന്‍ ചാരപ്രശ്നം....ജി കെ യുള്ള സ്വപ്നങ്ങളാണല്ലോ വീയെമ്മേ :-)

ശനിയാഴ്ച ഞാന്‍ കണ്ട സ്വപ്നങ്ങള്‍‌ക്ക് അതിരില്ല.
ഒരു പാര്‍ട്ടി കൂടി വെള്ളമടിച്ച് ഉറങ്ങിപ്പോയി.
ഉറങ്ങുന്നതിന് തൊട്ടുമുന്‍പേ കുപ്പിയില്‍ നിന്ന് ഡയറക്ട് എടുത്ത് വായില്‍ കമഴ്ത്തിയതോര്‍മയുണ്ട്.

ആരൊക്കെയോ ചത്ത പശുവിനെചുമന്നു പോകുന്നപോലെ എന്നെ കൊണ്ടുപോകുന്നു, തലയില്‍ ഹോസ് വച്ചു വെള്ളമടിക്കുന്നു, പാര്‍ട്ടി നടന്ന വീട്ടില്‍ ഡ്രസ്സ് മാറ്റി കൈലിയുടുപ്പിക്കുന്നു, വെള്ളം കുടിപ്പിക്കുന്നു, ഞാന്‍ വാളടിക്കുന്നു...

സ്വപ്നമാണെന്ന് ഞാ‍ന്‍ ഉറച്ച് വിശ്വസിക്കുന്നു.
ശ്രീമതീടെ മുഖം കാണുമ്പോഴാ ഒരു ഡൌട്ട്.

 
At 10:23 PM , Blogger അഗ്രജന്‍ said...

സ്വപ്നങ്ങളുടെ തോഴാ... ഇമ്മാതിരി സ്വപ്നങ്ങള്‍ കാണാന്‍ ഏത് ഗുളികയാണ് കഴിക്കേണ്ടത് :)


ഒ.ടോ: മരിച്ച് സ്വര്‍ഗ്ഗത്തിലിരിക്കുന്നത് സ്വപ്നം കണ്ട ഒരു പാവമാണ് ഞാന്‍ :)

 
At 10:30 PM , Blogger കലേഷ്‌ കുമാര്‍ said...

കിടിലം!!!

 
At 10:58 PM , Blogger ചില നേരത്ത്.. said...

ഉറക്കത്തിലാരെങ്കിലും വഴുതി വീഴാറുണ്ടോ?
(ദില്ബാ.തന്റെ സ്വപ്നം നന്നായിരിക്കുന്നു)

 
At 12:08 AM , Blogger Reshma said...

നിങ്ങള് സ്വപ്നം കാണുമ്പോഴും ഭയങ്കര വിവിഡാണല്ലോ. ഹവ്വവറ്‌, ‘എന്നെ വെറുതെ വിട് മക്കളേ’ന്ന് വിശാല( ജി?)ന്‍സ് ബൂലോകത്തോട് പറേണതാണോ ഈ സ്വപ്നമെന്നും ഡൌട്ടുണ്ട്.രസിച്ചു!

വഴുതി വീഴുന്ന/സ്റ്റെപ്പില്‍ നിന്നും വീഴുന്ന/കാലിടറുന്ന സ്വപ്നങ്ങള്‍ കാണുന്നോരുടെ പരിണാമപ്രക്രിയ പൂറ്ത്തിയായിട്ടില്ലെന്നാ ശാസ്ത്രലോകം.മരക്കൊമ്പുകളില്‍ നിന്ന് പിടിവിട്ട് വീഴുന്നതിന്റെ ബാക്കിയാണത്രെ അത്തരം സ്വപ്നങ്ങള്‍.

 
At 8:14 AM , Blogger വല്യമ്മായി said...

ഏതോ പച്ചയുമായി ഉടക്കിയല്ലേ

 
At 9:38 AM , Blogger ചക്കര said...

:)

 
At 12:20 AM , Blogger തോക്കായിച്ചന്‍ said...

എന്നാലും മുഷാറഫ് വിശാലേട്ടനെ ഇങ്ങനെ വിധിച്ചല്ലോ

 
At 11:16 AM , Blogger മുക്കുവന്‍ said...

Karahci explenation Mushraf kandittundayirikkum...sure

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home