Wednesday, February 07, 2007

കുളദേവത

എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍.

കുളത്തിലെ വെള്ളം അനങ്ങുന്നത് കണ്ട്, ബ്രാല്‍ വെട്ടിയതാണെന്നാ ഞാന്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ വെള്ളം മൊത്തം കിടന്ന് അനങ്ങുന്നുണ്ട്.

അപ്പോള്‍ ഒരശരീരി ഞാന്‍ കേട്ടു:

‘നീ ശാന്തിയിലെ നേഴ്സിനെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. പോട്ട ധന്യയിലെ നേഴ്സിനെയും വഞ്ചിച്ചു’ അതിനുള്ള ശിക്ഷയായി നീന്നെ പോത്ത് കുത്തി കൊല്ലട്ടേ’

അത് കേട്ടതും, ഒരു പോത്തോടിവരുന്ന ശബ്ദം ഞാന്‍ കേട്ടുതുടങ്ങി. കര്‍ത്താവേ... എങ്ങോട്ടോടും?

സംഗതി, എന്നെ കുള ദേവത തെറ്റിദ്ധരിച്ചതാ... അത് ഞാനല്ല. ഡേവീസാണ്. പക്ഷെ, ഞാന്‍ സത്യത്തില്‍ അവന്റെ കൂടെ വെറുതെ കമ്പനിക്ക് പോവുക മാത്രമേ ചെയ്തുള്ളൂ..

പക്ഷെ, ആരോടാന്ന് വച്ചാ പറയണ്?

ഞാന്‍ ഓടി മതില്‍ വട്ടമെടുത്ത് ചാടാന്‍ നോക്കിയപ്പോള്‍ 4 അടി ഹൈറ്റുള്ള ഞങ്ങളുടെ മതിലിന് പകരം, അപ്പോള്‍ അവിടെ പീച്ചി ഡാമിന്റെ ഭിത്തി പോലെയൊരെണ്ണം!

അതെങ്ങിനെ വട്ടം ചാടാനാ??

പോത്തിന്‍ കുളമ്പടി അടുത്തടുത്ത് വന്നു. ഞാന്‍ ഫൈനലി മുരട്ടുകാളയില്‍ രജനിയോ വിജയകാന്തോ കാളയുടെ കൊമ്പില്‍ പിടിച്ച് കാളയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി നിന്ന പോലെ പോത്തിനെ പെടക്കാന്‍ പ്രിപ്പയേഡായി നിന്നു.

‘രാത്രി ഭയങ്കര ഡ്രൈവിങ്ങായിരുന്നൂ ല്ലോ’ എന്ന സഹതറയന്റെ കമന്റിന്,

‘കയ്യില്‍, സ്റ്റീയറിങ്ങല്ലായിരുന്നു... പോത്തിന്റെ കൊമ്പായിരുന്നു!‘ എന്നൊന്നും തിരുത്താന്‍ നിന്നില്ല. നാണക്കേട്!

34 Comments:

At 12:04 AM , Blogger വിശാല മനസ്കന്‍ said...

ഇങ്ങിനെയൊരു സ്വപ്നം ഞാന്‍ മിനിയാന്ന് രാത്രി കണ്ടു. സത്യം!

 
At 12:08 AM , Blogger KANNURAN - കണ്ണൂരാന്‍ said...

സ്വപ്നം തരക്കേടില്ലല്ലോ വിശാലാ...

 
At 12:17 AM , Blogger പൊതുവാള് said...

ഉം.ഉം..എല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ:)

ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ആ എരുമയ്ക്ക് കുറച്ച് വയ്ക്കോലിട്ടു കൊടുത്തിരുന്നെങ്കില്‍ അതിന്റെ ശാപം ഇങ്ങനെ ദുസ്വപ്നമായി വന്ന് ഓടിക്കില്ലായിരുന്നല്ലോ.

 
At 12:23 AM , Blogger ബിരിയാണിക്കുട്ടി said...

അയ്യോ നുണ.. നുണ...


കുളദേവത തെറ്റിദ്ധരിച്ചൂന്ന് പറഞ്ഞതേ... :)

 
At 12:50 AM , Blogger ikkaas|ഇക്കാസ് said...

ഹഹഹഹഹ.
‘കുള’ദേവത അടിപൊളി.
പിന്നേയ്,
‘എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍’
സത്യം പറ ചേട്ടാ, ആ പഴേ കക്കൂസിന്റെ തകരവാതില്‍ അടിച്ചു മാറ്റാന്‍ പോയതല്ലേ?

 
At 1:21 AM , Blogger വിഷ്ണു പ്രസാദ് said...

സ്വപ്നങ്ങള്‍ പലതും നല്ല കലാമൂല്യമുള്ളവയായിരിക്കും അല്ലേ?എന്തെല്ലാം ജാതി സ്വപ്നങ്ങള്‍.സ്വപ്നാടകാ...സലാം.

 
At 1:25 AM , Blogger വേണു venu said...

നിങ്ങളീ ഭൂമിയില്‍ ഇല്ലാഅയിരുന്നെങ്കില്‍......
ശുന്യമീലോകം....

 
At 6:41 AM , Blogger ഏറനാടന്‍ said...

എന്തെല്ലാമെന്തെല്ലാം സ്വപ്‌നങ്ങളാണെന്നോ
ഏതെല്ലാമേതെല്ലാം വര്‍ണ്ണങ്ങളാണെന്നോ
മതിലൊന്നു ചാടേണം
പോത്തിനെ പൂട്ടേണം
വാലൊന്നു കെട്ടേണം
നാലാളെ വിളിക്കേണം
മുറ്റത്തൊരു തൊഴുത്തും കെട്ടേണം
ലലലാലാ... ആലാ ലാ ആ,..

 
At 7:13 AM , Blogger പച്ചാളം : pachalam said...

പോത്തായത് സഹതറയന്‍റെ ഭാഗ്യം! അല്ലേ വിശാലേട്ടാ
വല്ല ഇരുപത്തൊന്ന് ഇഷ്ടിക ഒറ്റയടിക്ക് പൊട്ടിക്കണ സ്വപനായിരുന്നെങ്കിലൊ?

 
At 9:11 AM , Blogger കൃഷ്‌ | krish said...

വിശാലാ...
ഉറക്കത്തില്‍ സ്വപ്നം കാണുന്നതുകൊണ്ട്‌ കുഴപ്പമില്ല..
ഉറക്കത്തില്‍ എഴുന്നേറ്റുനടക്കാതിരുന്നാല്‍ മതി.. എങ്കില്‍ കാര്യം കുഴയും...പലരുടേയും..

കൃഷ് | krish

 
At 10:05 AM , Blogger വിവി said...

രാത്രി കുടിച്ച് വരുമ്പോള്‍ നെട്ടന്‍ വരുന്ന പോത്തിന്റെ കൊമ്പുപിടിച്ച് “ലെറ്റ് ഇട്ട് സൈക്കിള്‍ ഓട്ടിക്കൂടാ ശവി. നെന്റെ ഹെര്‍കുലീസിന്റെ ഹാഡില്‍ ഞാനിന്ന് ഒടിക്കും” എന്ന് പറഞ്ഞ് പോത്തിനെ മലര്‍ത്തിയടിച്ച് “പോത്തുമലര്‍ത്തി വര്‍ക്കി”ടെ ശിഷ്യനാ ഞാന്‍ ആ എന്നോടാണാ ഈ ഇത്തിരികുഞ്ഞന്‍ സ്വപ്നം..ശേ!

 
At 10:09 AM , Blogger ദിവ (diva) said...

this is funny too

:-)

 
At 4:43 PM , Blogger Nousher said...

അതു കളരിപ്പോത്തൊന്നുമല്ലായിരുന്നു. മ്മടെ സില്‍കിന്റെ കെട്ടിയോന്‍ പരിചയം പുതുക്കാന്‍ വന്നതാ.

 
At 12:26 AM , Blogger sandoz said...

ഹ..ഹ.ഹാ വിശാലാ...
പോത്തിനെ കൊമ്പില്‍ പിടിച്ച്‌ നിര്‍ത്താന്‍ മാത്രം ശ്രമിച്ചത്‌ നന്നായി......അതിനെ ചവിട്ടി ഓടിക്കാനോ മറ്റോ ശ്രമിച്ചിരുന്നെങ്കില്‍ .....സഹതറയനെ കോട്ടക്കല്‍ തിരുമ്മു കേന്ദ്രത്തില്‍ കൊണ്ടുപോകേണ്ടി വന്നേനേ.

 
At 1:14 AM , Blogger മിടുക്കന്‍ said...

പ്രശ്നാണ്...
ഞാന്‍ മിനിഞ്ഞാന്ന് ഇതുപോലെ ഒരു സ്വപ്നം കണ്ടാരുന്നു...
പൊത്തിനു പകരം യാഹൂ വായിരുന്നെന്ന് മാത്രം..
ഈ യാഹൂ.. പോത്തിനേക്കാള്‍, ഒരു 2, 3 സൈസ് വലിപ്പം കൂടും.. ഫയങ്കരന്‍ തന്നാ കേട്ടാ..

 
At 12:01 PM , Blogger Charapara said...

This post has been removed by the author.

 
At 10:15 PM , Blogger കലേഷ്‌ കുമാര്‍ said...

kiTilam Guroooo!

 
At 10:53 AM , Blogger മനു said...

ഗുരുവേ നമഹ
മുമ്പൊരിക്കല്‍ കുത്തേറ്റ് ആസ്പ്ത്രീല്‍ കെടന്നൂന്ന് പറഞ്ഞതും ഈ പോത്തിന്റെ കുത്തേറ്റ് തന്നാര്‍ന്നോ

 
At 9:32 AM , Blogger ശ്രീജിത്ത്‌ കെ said...

വിശാലേട്ടന്റെ സ്വപ്നങ്ങളും നര്‍മ്മപ്രധാനമാണല്ലോ. സംഭവം കൊള്ളാം കേട്ടോ, കലക്കിയിട്ടുണ്ട്.

 
At 2:46 AM , Blogger കൊച്ചന്‍ said...

പോട്ട 'ധന്യ'യിലെ ഏതു നഴ്‌സിനെയണാവോ പറഞ്ഞു പറ്റിച്ചേ? അവരങ്ങിനെ എളുപ്പത്തിലൊന്നും വീഴില്ല.

 
At 10:48 AM , Blogger Kallara Gopan said...

നമസ്കാരം വിശാലമനസ്കന്‍,
ടെക്നിക്കല്‍ വശം നോക്കിയാല്‍ തകരാറുണ്ടാവും.ഈ പാട്ട് ഞാന്‍ പാടിയതു തങ്കള്‍ക്ക് ഇഷ്ടമായെങ്കില്‍ അതുതന്നെ എനിക്കു ധാരാളം . നന്ദി‍

 
At 12:21 AM , Blogger തോക്കായിച്ചന്‍ said...

സഹതറയനെ തറയില്‍ നിന്നും വേറെ എവിടെ ആക്കി? റാഷ് ഡ്രൈവിങ്ങല്ലാരുന്നോ

 
At 2:22 AM , Blogger chithrakaranചിത്രകാരന്‍ said...

നര്‍മ്മകഥ നന്നായിരിക്കുന്നു.

 
At 10:55 PM , Blogger Sona said...

നല്ല വണ്ടര്‍ഫുള്‍ സ്വപ്നം..ഹ ഹ ഹ...

 
At 7:38 AM , Blogger Vempally|വെമ്പള്ളി said...

വിശാലാ, സ്വപ്നങ്ങള്‍ക്കു യാഥാര്‍ത്ഥ്യവുമായി പലപ്പോഴും ബന്ധമുണ്ടാവാം എന്നാണു പറയുന്നത് അങ്ങിനെ വരുമ്പോ.. എന്തായാലും പകലും രാത്രിയും രസകരമാണല്ലേ!

 
At 3:26 AM , Blogger Jabir Ali said...

swapnam rasand

 
At 5:35 AM , Blogger rose said...

u r a wonderful writer....

 
At 4:51 AM , Blogger maashinte mon said...

malayalam font-il enganeyaa ezhuthuka ennu arelum paranju tharwwoooooooooooooooooooooo???????
font install cheythittu, editor install cheythittu, athil type cheythittu, chumma eduthu pastiyaal mathiyo???????
noorukooottam kettumaaraapuukalulle oridathu ninnu venam post cheyyaan... ente sthithi manassilaakkanam... vegam upadesichal visalane onnoode pukazhthaam... allenkil pandeppozho saleem kumar yesu-nodu paranja pole "ningalu pandu albhuthangalonnum kaanichittillennum ellaam sudhanunayanennum" njan boologam muzhuvan paranju parathum... anavizhungi bhagavathiyane sathyam!

 
At 2:13 AM , Anonymous Anonymous said...

kollaam.

 
At 6:22 AM , Blogger Vakkom G Sreekumar said...

Ellam nannaavunnunT.
Best wishes

 
At 11:23 PM , Blogger Visala Manaskan said...

test

 
At 6:49 PM , Blogger മുക്കുവന്‍ said...

സില്‍ക്കിന്റെ ശാപമായിരിക്കും!

 
At 10:50 PM , Blogger Sumesh Chandran said...

this one is my favourite..

 
At 7:07 AM , Blogger ഈ പാവം ഞാന്‍ said...

അയ്യോ ചിരിചു ചിരിചു മണ്ണു കപ്പി.
ഇനി സെന്റ് ജെയിംസിലേയും സി സി എം കെ യിലെയും നെഴ്സുമാരെയും കാണണേ....

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home