Saturday, March 24, 2007

ശൂലം തറ

തല കുനിച്ച് കണ്ണടച്ച് ഞാനിരിക്കുയാ‍ണ്. തലയില്‍ തേച്ച മഞ്ഞളിന്റെ അധികരിച്ച ജലാംശം ചെവിയുടെ അരികിലൂടെ ഒലിച്ച് താടിയിലൂടെ താഴെക്കിറ്റിറ്റു വീണു.

ഇറിറ്റേഷന്‍! ഞാന്‍ ഉള്ള നഖം വച്ച് ഒന്ന് മാന്തിയേക്കാമെന്ന് വച്ചു. മാന്തി. പക്ഷെ, മാന്ത് ഏല്‍ക്കുന്നില്ല. പിന്നേയും ശ്രമിച്ചു. കടിക്കുമ്പോള്‍ വിചാരിച്ച മാതിരി മാന്താന്‍ പറ്റാതിരുന്നാലുള്ള അവസ്ഥയാണ് ഈ ലോകത്തേറ്റവും ഭീകരമായ അവസ്ഥ എന്നെനിക്ക് വീണ്ടും മനസ്സിലായി.

പതിയെ പതിയ കണ്ണ് തുറന്ന് ഞാന്‍ പ്രകൃതിയെ നോക്കി.

അപ്രത്തും ഇപ്രത്തും മഞ്ഞളുകൊണ്ട് മക്കിട്ട മൊട്ടത്തലകള്‍ കവിളില്‍ ചന്ദനക്കുറിയണിഞ്ഞ് ശൂലവും തറച്ച് അതിന്റെ രണ്ടെന്റിലും ഓരോ ചെറുനാരങ്ങയും ഞാട്ടിയിട്ട് ഇരുന്ന് ബീഡിയും വലിച്ചിരിക്കുന്നു. കൂളായിട്ട്.

സ്ഥലം പഴയണിയാണോ? ഉറപ്പില്ല. പക്ഷെ, ലക്ഷണം കണ്ടിട്ട്... പഴണിയാവണം. കുറെ തമിഴ്നമാര്‍ ‘വേല്‍മുരുകന് ഹരോ ഹരോ ‘ എന്ന് പാടി മുന്‍പോട്ടും പിറകോട്ടം താളത്തില്‍ തുള്ളുന്നുണ്ട്.

വെളുത്ത താടിയുള്ള; നെല്ലിക്ക പോലുള്ള രുദ്രാക്ഷം കൊണ്ടുണ്ടാക്കിയ മാലയിട്ട ഒരു ആജാനബാഹു എന്റെ നേരെ നടന്നു വന്നു. ഒരു കയ്യില്‍ ഭസ്മവും മറു കയ്യില്‍ ഒരു കൊടക്കമ്പിയുമായി.

‘ഈ ശുലം അങ്ങട് തറച്ചേക്ക് ‘ അടുത്തുനിന്ന പുജാരിയോടായി പറഞ്ഞു.

ഏഹ്?? ഏ?? ശൂലം തറക്കാനോ? എന്നെയോ?? ദൈവമേ!!

അല്ലെങ്കില്‍ തന്നെ ചെളിയുണങ്ങി തുടങ്ങിയ പുഞ്ചക്കണ്ടത്തില്‍ കൊക്ക് നടന്നപോലെയുള്ള എന്റെ കവിളത്ത് (അമ്മികൊത്തിയതെന്ന് പറയുന്നത് ഔട്ട് ഓഫ് ഫാഷനായി) ഇനി ശൂലം തറച്ച കുഴി പാടിന്റെ ഒരു കുറവേ ഉള്ളൂ!

‘ലാടവും അടിക്കാന്‍ നേര്‍ച്ചയുണ്ട്‘

യെന്ത്? യെന്ത്? ലാടോ???

ലാടം അടിച്ചുകയറ്റാന്‍ ഞാന്‍ കുഞ്ഞറതേട്ടന്റെ വിട്ടിലെ കാളയോ..??

ഒരു തമിഴന്‍ വന്ന് പൂജാരിയുടെ കയ്യില്‍ ഒരു ജോഡി ലാടം കൊടുത്തു.

ഇതൊക്കെ ആര് എപ്പോ നേര്‍ന്നു?

എന്താ ചെയ്യാ? സഹായത്തിനാരും ഇല്ല. എന്ത് ന്ന് പറഞ്ഞ് നെലോളീക്കും? എന്തുചെയ്യും?

ഞാന്‍ വേറെ ഒന്നും നോക്കിയില്ല. നമുക്ക് നമ്മുടെ കവിളും കാലും രക്ഷിക്കണം. അവിടെ നിന്നെണീറ്റ് ഒരു ഓട്ടമായിരുന്നു.

ഹൈവേകളും ഇടവഴികളും സര്‍വ്വേരിക്കല്ലുകളും എന്റെ ഓട്ടം കണ്ടു നിന്നു.

തൊട്ടടുത്ത് ട്രൌസറിട്ട്, ‘&‘ സൈന്‍ കിടക്കുമ്പോലെ കിടന്ന് നിഷ്കളങ്കമായി ഉറങ്ങിയിരുന്ന രാജേഷ് ഉറക്കത്തില്‍ നിന്ന് ചാടിയെണീറ്റ് ‘വാട്ട് ഹപ്പെന്റ്..വാട്ട് ഹപ്പെന്റ്’’ എന്ന് ചോദിക്കുന്നത് കേട്ടാണ് ഞാന്‍ ഓട്ടം നിറുത്തിയത്.

20 Comments:

At 9:44 PM , Blogger വിശാല മനസ്കന്‍ said...

‘ശൂലം തറ‘

അതും ഒരു സ്ക്രാപ്പ് സ്വപ്നമായിരുന്നു, പോസ്റ്റും!

 
At 9:53 PM , Blogger ikkaas|ഇക്കാസ് said...

ഇതൊരു വല്ലാത്ത സ്വപ്നമായിപ്പോയല്ലോ വിശാലം!
അതുകൊണ്ടായിരിക്കും അവസാനത്തെ ഓട്ടത്തിനിടയില്‍ അതുകണ്ടു, ഇതു പറ്റി എന്നൊക്കെ എഴുതി ആരേം ചിരിപ്പിക്കാന്‍ ശ്രമിക്കാര്‍ന്നത് എന്ന് കരുതുന്നു. ഹാപ്പി ദു:ഖവെള്ളി.

 
At 10:02 PM , Blogger വിശാല മനസ്കന്‍ said...

ഇക്കാസാനന്ദാ.. നന്ദി ണ്ട് ട്ടാ.
ഇന്ന് വൈകിട്ടെന്താ പരിപാടി?

 
At 10:11 PM , Blogger വേണു venu said...

ചിരിച്ചു കൊണ്ടാണെങ്കിലും, വായിച്ചപ്പോള്‍‍ ഒരു പേടി. എന്തായാലും ഓടാന്‍ പറ്റിയല്ലോ.:)

 
At 10:14 PM , Blogger വിശാല മനസ്കന്‍ said...

വേണുചേട്ടാ.. താങ്ക്സ്. :)

 
At 10:25 PM , Blogger സുഗതരാജ് പലേരി said...

oh! alpam vishamichchaaNenkilum ooti rakshappettallo. samadhaanam.

 
At 10:32 PM , Blogger വിചാരം said...

അത് റിയല്‍ ആയിരുന്നെങ്കില്‍ എന്തു രസായിരുന്നു

 
At 2:05 AM , Blogger അനിയന്‍കുട്ടി said...

പരമഹംസരേ.....ചീറി!!!!!!!!!!!!!!!!!

ദുനിയാവിലെ ഏറ്റവും ഭീകര അവസ്ഥയും മക്കിട്ട തലകളും ആ കവിളും ലാടവും....എന്റമ്മേ!!!! എന്റെ ബോള്‍ട്ടെളകി...!!!

എന്നാലും...ആരായിരിക്കും ആ നേര്‍ച്ച നേര്‍ന്നെ?....

 
At 8:49 AM , Blogger ചക്കര said...

രണ്ട് സ്മാള്‍ അടിച്ച് കിടക്ക് വിശാലാ..എന്നാലും ലാടമേ?!

ഓ ടോ. ഈ ഉറക്കത്തിലൊക്കെ തട്ടിപ്പോകുന്നവര്‍ ചിലപ്പൊ വല്ല ഹൊറര്‍ സ്വപ്നമൊക്കെ കണ്ട് പേടിച്ച് ആയിരിക്കുമല്ലേ?

 
At 9:49 AM , Blogger കുറുമാന്‍ said...

വിശാലാ, ശൂലം നേര്‍ന്നതാരാണെന്നറിയ്യില്ലെങ്കിലും, ലാഢം നേര്‍ന്നതു ഞാനാ :)

 
At 10:15 PM , Blogger വിശാല മനസ്കന്‍ said...

സ്ക്രാപ്പ് കണ്ട് സ്ക്രാപ്പിയ എല്ലാ നല്ലവരായ ബ്ലോഗേഴ്സിനും എന്റെറ്റ് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

അഗ്രജന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതും ബുര്‍ജ് അല്‍ അറബിന്റെ ഹെലിപാഡില്‍ കുറുമാനും ആന്ദ്രേ അഗാസിയും കൂടി ടെന്നീസ് കളിക്കണതു മുതല്‍.. പലരെ പ്പറ്റിയും പലതും ഞാന്‍ ഞാന്‍ സ്വപനം കണ്ടിട്ടുണ്ട്.

ബ്ലോഗില്‍ പരിചയപ്പെട്ടവരില്‍ ഏറ്റവും അധികം സ്വപ്നം കണ്ടിട്ടുള്ളത് ഉമേഷ് മാഷെ ആണ്. രണ്ടാഴ്ച മുന്‍പ് ഒരു കലക്കന്‍ സ്വപ്നം കണ്ടതായിരുന്നു ഞാന്‍ ആളെപ്പറ്റി. പക്ഷെ, പുലര്‍ച്ചെ 2 മണിക്ക്. പക്ഷെ, പിന്നീട് ഉറങ്ങിയെണീറ്റപ്പോള്‍ മറന്നുപോയി.

വേറെ വിശേഷം ഒന്നുമില്ല.

 
At 12:53 AM , Blogger ദില്‍ബാസുരന്‍ said...

ഹ ഹ വിശാലേട്ടാ,
സ്വപ്നം കാണല്‍ അല്പം ഓവറാണോ ഈയിടെയായിട്ട്?

സീരിയസ്ലി.. ഈ ശൂലോം കുന്തോം ഒക്കെ മേത്ത് കുത്തണത് കണ്ട് ചിരിക്കാന്‍ ദൈവമെന്താ ഗ്വൊണ്ടാനാമൊ ബേയിലെ ജയില്‍ വാര്‍ഡനോ മറ്റോ ആണോ എന്തോ.

 
At 5:50 AM , Blogger Sona said...

:)ശൂലവും തറച്ച്,ലാടവും ഇട്ട് വിശാലേട്ടന്‍!!!കാണാന്‍ നല്ല ചേല്!!

 
At 7:56 AM , Blogger krishnapriya said...

സ്ക്റാപ്‌ സ്വപ്നങ്ങള്‍ വളരെ നന്നാവുന്നുണ്ട്‌. എത്ര ചീത്ത മൂഡില്‍ നിന്നും പുറത്ത് വരാം ഇതു വായിച്ചാല്‍...

 
At 8:42 AM , Blogger അനൂപ് അമ്ബലപ്പുഴ. said...

മോനെ വിശാലാ ,
അങങനെ സ്വപ്നം എന്ന വിഷ്യത്തിലും നിങ്ങള് കൈ ഇട്ട് ഇളക്കി. നിങ്ങളെ കോണ്ട് തോറ്റല്ലോ. ഓരോ ദിവസവും ഓരോ കുണ്ടാമണ്ടി വിഷയങ്ങള് തപ്പി കോണ്ട് വരും, ഒന്ന് ചൂടാകാമെന്നു വച്ചാല് ചിരിച്ചു കണിക്കും. നിങ്ങള് ഒരു മഹാ സംഭവം തന്നെ.......

 
At 8:55 AM , Blogger Pramod.KM said...

ഹാഹാ
മനോഹരമായ സ്വപ്നം.;)

 
At 9:18 AM , Blogger പൊതുവാള് said...

വിശാലോ..

അവസാനം നിഷ്കളങ്കമായി ഉരങ്ങാന്‍ & സൈന്‍ പോലെ കിടന്നിരുന്ന രാജേഷിലെത്തിയപ്പോഴാണ് ചിരി അടക്കാന്‍ വയ്യാതായത്.ആ രൂപം മനസ്സിലിങ്ങനെ തെളിഞ്ഞ് നില്‍ക്കുകയാണ് ഇപ്പോഴും:):)

 
At 6:42 AM , Anonymous Anonymous said...

:)

 
At 5:30 AM , Anonymous Anonymous said...

ചെളിയുണങ്ങി തുടങ്ങിയ പുഞ്ചക്കണ്ടത്തില്‍ കൊക്ക് നടന്നപോലെയുള്ള എന്റെ കവിളത്ത്

pakaram:-

fork kondu shave cheythathu pole...

 
At 6:46 PM , Blogger മുക്കുവന്‍ said...

പാവം വിശാലന്‍... ആ‍കെ പേടി സ്വപ്നങ്ങളാണല്ലോ?

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home