വാട്ടര്‍ റ്റാങ്കട
ഒരു ദിവസം പാതിരാത്രി ദുബായിപ്പോലീസ് എന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ചെയ്ത കുറ്റം നിസാരമൊന്നുമല്ല. ദുബായിലെ മെയിന്‍ വാട്ടര്‍ സപ്ലൈ റ്റാങ്കില്‍ നിന്നും വരുന്ന പൈപ്പ് എന്റെ അമ്മാമ്മേടെ എക്സ് മേല്‍ മുണ്ട് ചുരുട്ടിക്കൂട്ടി ഉണ്ടയാക്കി അങ്ങ് അടച്ചു വച്ചു.
ഫലമോ, 2 ദിവസം ദുബായ് നഗരം മൊത്തം വൈശാലി സിനിമയിലെ ബാബു ആന്റണിയുടെ രാജ്യം പോലെ ഒരു തുള്ളിവെള്ളം കിട്ടാതെ കിടന്നു.
എത്ര ആലോചിച്ചിട്ടും പാമ്പുകടിക്കാന്‍ എന്തിന് നമ്മളിത് ചെയ്തുവെന്ന് അങ്ങട് പിടികിട്ടുന്നില്ല. സിറ്റി സെന്ററില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കുറെ പെണ്ണുങ്ങള്‍ ട്രൌസറിട്ട് പോകുന്ന നമ്മളെ നോക്കി ‘കോഴിക്കാലാ...’ എന്ന് വിളിച്ച് കളിയാക്കി ചിരിച്ചതും ‘ എന്തടി മന്തകളെ...’ എന്ന് തിരിച്ച് പറഞ്ഞതും എനിക്കോര്‍മ്മയുണ്ട്. പക്ഷെ, അതും ഈ വാട്ടര്‍ റ്റാങ്കടയും തമ്മില്‍ ...
ഇനി ചിലപ്പോള്‍ ഉറക്കപ്പിച്ചില്‍ നമ്മള്‍ നമ്മുടെ വീട്ടിലെ ടാങ്കാണെന്ന് തെറ്റിദ്ധരിച്ച് ‘ദുബായ് വാട്ടര്‍ റ്റാങ്ക്, മാവിന്റെ ഇലയും കരടുകളും എല്ലാം എടുത്ത് കളഞ്ഞ് ഒന്ന് കഴുകിക്കളയാം‘ എന്ന് വച്ച് അടച്ചതാവുമോ?
പക്ഷെ, ഇത്രേം അമണ്ടക്കന്‍ ടാങ്കില്‍ എങ്ങിനെ പൊത്തിപ്പിടിച്ച് കേറിയെന്നോ എങ്ങിനെ താഴേക്ക് ഊളാക്കു കുത്തി ചെന്ന് പൈപ്പിന്റെ ഹോള് അടച്ചെന്നോ ഒരു പിടിയും കിട്ടുന്നില്ല.
എന്തായാലും സംഭവം സീരിസായി. ക്ലോസ് സെര്‍ക്ക്യൂട്ട് ക്യാമറ വച്ച് പോലിസ് കമ്പ്ലീറ്റ് പിടിച്ച് എല്ലാ ചാനലിലും എന്റെ ഫോട്ടോ കണ്ടിന്യുവസായി കാണിച്ചുകൊണ്ടിരുന്നു. കരാമയിലെ ലുലു സെന്ററിന്റെ മുന്‍പിലുള്ള പാര്‍ക്കില്‍ വച്ചാണ് ഞാന്‍ എന്നെ ടി.വി.യില്‍ കണ്ടത്.
ടെന്‍ഷന്‍ അങ്ങ് കയറി ഇപ്പോള്‍ ചാവും എന്ന നിലയിലായി ഞാന്‍.
ഹവ്വെവര്‍, ഓഫീസില്‍ ചെന്ന് എങ്ങിനെയെങ്കിലും പാസ്പ്പോര്‍ട്ടെടുപ്പിച്ച് കിട്ടാവുന്ന സ്പീഡില്‍ സ്കൂട്ടാവാന്‍ വേണ്ടിയാണ് പുലര്‍ച്ചെ രണ്ടര മണിക്ക് ഞാന്‍ ചാടിപ്പിടഞ്ഞെണീറ്റത്.
അതേതായാലും നന്നായി. ടെന്‍ഷന്‍ അവിടം കൊണ്ട് തീര്‍ന്നു.


30 Comments:
ഇത് മുന്‍പൊരു ബ്ലോഗില്‍ പോസ്റ്റിയതാണ്.
സ്വപനം കണ്ടത് നേരന്നെ!
ഇങ്ങനത്തെ സ്വപനങ്ങളൊക്കെ കാണുന്നതില്‍ ഭേദം ഉറങ്ങാതിരുന്നു ബ്ലോഗ് വായിക്കുന്നതാ :)
വിശാലയണ്ണാ
ഈ സ്വപ്നം മനശാസ്ത്രപരമുവായി അനലൈസ് ചെയ്തതില്‍ നിന്ന് മനസ്സിന്റെ അന്തരാളങ്ങളിലെ ബിംബങ്ങളുടെ ഒരു ഏകദേശ വിനിമയം സംത്രാസിച്ചെടുക്കാന്‍ കഴിയുന്നതാണ്.ദുബായിലെ വാട്ടര്‍ടാങ്ക് മനസ്സിലെ ചാനലുകളിലൂടെ അത്യാവശ്യങ്ങള്‍ക്കായൊഴുകുന്ന വികാരങ്ങളുടെ ഒഴുക്കിനെ കാണിയ്ക്കുകയാണ്.അതിനെ പാരമ്പര്യത്തിന്റെ ഒറ്റമുണ്ടുമായി അടച്ചിട്ടാല്‍ ഉണ്ടാകുന്ന പിരിമുറുക്കെന്ന അരിമുറുക്ക്‍ എത്രമാത്രമുണ്ടാകും എന്ന് അറിയിയ്ക്കാനായി ഒരു ചെറിയേ സേമ്പിള്‍ കാണിച്ചു തന്നതാണീ മനസ്സ്..
(ഞാനും ഒരു ബുജിയായിക്കോട്ട്..)
ഞാന്‍ അഷ്മോര്‍ പാര്‍ക്ക് കടന്ന്..പള്ളിയം ചന്ത വഴി ഉടുക്കിലൂടെ ഓടുവാ..എന്നെ നോക്കണ്ട്ടാ
..ഗൗട്ടും തടീമൊക്കെയൊള്ളതാ..എന്നെ ഇനീം ഓടിയ്ക്കല്ലും അമ്പാല്‍ അമ്പാല്‍..പതാലി പതാലി.. ..
മിനിമം ഒരു കൊരട്ടി..
പതിവായി തല്ലുകൊള്ളി സ്വപ്നം കാണുന്നതിന്റെ സൈക്കോ അനാലിസിസ് അതിലെങ്ങും നിക്കുമെന്ന് തോന്നുന്നില്ല അമ്പീ...
ഇതിനു ചികിത്സ വേറേയാ...
ഓടിയാല്‍ പറ്റൂല്ലാന്നറിവുന്നോണ്ട് ഞാന്‍ റ്റാക്സിക്ക് കൈ കാണിച്ചു...
തകര്‍ത്തു മാഷേ... ആസ് യൂഷ്വല്‍
അപ്പോഴെങ്കിലും എഴുന്നേറ്റതു നന്നായി ;)
വിശാലോ, സീവേജ് ചാനല്‍ കേറിയങ്ങടച്ചു കളഞ്ഞേക്കരുതേ... പ്ലീസ്...
വേഗം വാ വിശാലാ,
കാലിഫോര്‍ണിയയിലേക്കു ചരക്കു കയറ്റിപ്പോണ ഒരു ഉരു നിനക്കു വേണ്ടി കൊടകര വഴി തിരിച്ചു വിടുകയാ.!
ഇവിടെ നിന്നു രക്ഷപ്പെടേണ്ട നിനക്കു?
പിന്നെ കൊടകരയെത്തുന്നതിന്നു മുന്‍പു തൃശൂരില്‍ ചാടി നീന്തണം,
അത്യാവശ്യം മലയാളം
“അഴിമതി, സമരം“
പഠിച്ചിരിക്കണം.
മലയാളിപ്പോലീസിന്റെ തൊള്ളേണ്ടകത്തേക്കു നീന്തി ക്കേറേണ്ടതല്ലെ!
വാട്ടര്‍ ടങ്കിന് ദൈവ സഹായത്താല്‍ എന്തെങ്കിലും സംഭവിച്ചാല്‍ മിക്കവാറും ഇനി വിശാലന്‍ വേറെ പാസ്പോര്‍ട്ട് സംഘടിപ്പിക്കേണ്ടിവരും. ദുബൈ പോലീസില്‍ മലയാളികള്‍ ഉണ്ടെന്നറിയുക. കേരള പോലീസിന്റെ സ്വഭാവമുള്ള മലയാളികള്‍ക്ക് തെളിവായി ഈ പോസ്റ്റ് തന്നെ അധികമാണന്റെ ചങ്ങാതീ. എന്തായാലും അങ്ങയുടെ ഫോട്ടൊ എടുത്തു വച്ചിട്ടുണ്ട്. കുട്ടികളോട് പറയാമല്ലോ ഇങ്ങിനെ ഒരു അങ്കിള്‍ ബൂലോകത്ത് ചിരിക്കാത്ത മലയാളിയെ ചിരിപ്പിച്ച് ജീവിച്ചിരുന്നു എന്ന്.
പോസ്റ്റ് വായിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞ്.. പിന്നേം താഴേക്ക് വന്നപ്പോള്‍ കമന്റ്റുകള്‍ ഒന്നിനൊന്ന് സുപ്പര്‍..ഉഗ്രന്‍ പോസ്റ്റും കമന്റുകളും...:)
എന്റെ വിശാലോ, രാവിലെ തന്നെ ചിരിച്ചു മറിഞ്ഞു.......ഊളാക്ക് കുത്തി ടാങ്കിന്റെ അടിയിലേക്ക് :)
നേരിലായാലും, സ്വപ്നത്തിലായാലും കാണുന്നതെല്ലാം ഇതു പോലെ ഓരോ ഉഡായ്പ് സാധനങ്ങളാണല്ലോ വിശാല്‍ജി..
ചിരിപ്പിച്ചു...
ഇതു വായിച്ച ശേഷം രണ്ടു മിനിറ്റു മയങ്ങിയപ്പോള്‍ ഞാനും ഒരു സ്വപ്നം കണ്ടു. ജോണ്‍ എബ്രഹാമിന്റെ ചെറിയാച്ചനെപ്പോലെ വിശാല ഗുരു പോലീസിനെപ്പേടിച്ചു നടക്കുന്നതും അവസാനം തെങ്ങിന്റെ മണ്ടയില്‍ കയറിയിരിക്കുന്നതും!!
ഏതായാലും കലക്കി!
സിഗ്മ്ണ്ട് ഫ്രോയ്‌ഡിന്റെ “The Interpretation of Dreams (1909)“ എന്ന പുസ്തകപ്രകാരം ഈ റ്റാങ്കട അത്ര ആപ്ത്കരമായ സ്വപ്നമായി കണക്കക്കേണ്ടതില്ല. ആ ടാങ്കൊന്ന് തുറന്നുവിട്ടാല്‍ കാര്യം ‘സുഖകരം”ആകും.
ഓ;ടോ: വിശാലന്‍കുട്ടീ, പ്രിയപത്നിയെ അടുത്തൊന്നും കൊണ്ടുവരുന്നില്ലേ?
വിശാലാ... വാട്ടര്‍ ഏന്റ് ഇലക്ട്രിസിറ്റി... വേണ്ടായിരുന്നു. മ്മ്‌ടെ വീട്ടിലേക്കും കാശ് കിട്ടുന്ന സ്ഥലമാ...
വിശാലേട്ടോ.. വാട്ടറ് ടാങ്ക് ഫുള്ളാക്കി കിടന്നതാ ഇമ്മാതിരി ഏടാകൂടമൊക്കെ കിനാവുകണ്ടതിന്റെ കൊയപ്പം. ഇനി കിടക്കുന്നേനും മുന്നെ ഇത്തിരിയെങ്കിലും ഒഴിച്ചേച്ചിട്ട് കിടന്നുനോക്കൂ. മാനത്തൂടെ പൊങ്ങിപോവുന്ന കിനാവു കാണാം. ഞമ്മളെത്രെ കണ്ടൂന്നറിയാവോ!
ഹ ഹ ഹ
വിശാല്‍ജി,
ഈതു എങ്ങനെ ഒപ്പിക്കുന്നു....എന്നാലും ഈത്രേം പേരുടെ വെള്ളംകുടി മുട്ടികണ്ടായിരുന്നു....:))
ഒരൊന്നൊന്നര ഓ.ടോ.
പോസ്റ്റൂമുക്കി മുക്കി ദുശീലായോ വിശാലേട്ടോയ്..
ആ ജബ ജബ മൊത്തമായി മുക്കി അല്ലേ..ദുശ്ട്ടന്‍...
qw_er_ty
സ്വപ്നം കാണുവാണേല്‍ ഇങ്ങിനെ കാണണം..
:)
ഉറങ്ങാന്‍ നേരം ഫുള്‍ ടാങ്ക് ആയിരുന്നിരിക്കണം....
കലക്കി കട്ടിലൊടിച്ചു!!!
സൂപ്പര്‍ സ്വപ്നം!
വിശാലേട്ടാ...അന്ന് മുതലാണോ തലയില്‍ മുണ്ട് (?) ഇടാന്‍ തുടങ്ങിയത് ??
അയ്യോ...ന്നെ കൊല്ലൂ... :)
അപ്പോള്‍ ദുബായ് പോലീസിനെ പെടിച്ച് കഴിയുവാണോ വിശാലാ?
" എത്ര ആലോചിച്ചിട്ടും പണ്ടാരം പിടിക്കാന്‍ എന്തിന് നമ്മളിത് ചെയ്തുവെന്ന് അങ്ങട് പിടികിട്ടുന്നില്ല "
ചിരിച്ചു മറിഞ്ഞു വിശാലാ.. കലക്കി.
കഥയാണോ comments ആണോ മെച്ചം?? എന്തായാലും കിടിലന്‍ സ്വപ്നങ്ങള്‍!!!! വിശാലന്‍ ഇനിയും ഇനിയും നല്ല സ്വപ്നങ്ങള്‍ കാണു
:)
ആസ് യൂഷ്വല്‍
സ്വപ്നങ്ങക്കൊക്കെ കൊടകരേല്‍ എന്നാ വെലയാ...
തകര്‍ത്തു...
ഞാന്‍ കണ്ടൂ കേട്ടോ.
ഇത്രയും നന്നായി ഗദ്യമെഴുതാന്‍ എനിക്കു പ്രയാസമാണു സുഹൃത്തേ.
സ്വപ്നം കൊള്ളാം! ദുബായ് പോലീസിന്റെ രണ്ട് ഇടികൂടെ കിട്ടി ഉണര്‍ന്നാല്‍ മതിയായിരുന്നു :)
രാമ ജപം ജപിചു ഉറങ്ങൂ വിശാലാ...അല്ലേല്‍ വേണ്ടാ, ഉറങ്ങിയാല്‍ പിന്നെ നമ്മളെങ്ങനെ ചിരിക്കും?
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home