Tuesday, July 17, 2007

വെടിവെപ്പ്‌ (സ്ക്രാപ്പ് സ്വപ്നം)

ഇന്നലെ രാത്രി വീണ്ടും ഞാനൊരു ഹൊറര്‍ സ്വപ്നം കണ്ടു.

ട്രാജഡി നടക്കുന്നത്‌, കുപ്പിച്ചില്ല് പതിപ്പിച്ച കരിങ്കല്ല് മതിലിന്റെ മുകളിലൂടെ കൊടകര പാടത്തേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന ഞങ്ങളുടെ സുന്ദരിമാവിന്റെ കീഴെവച്ചായിരുന്നു. ഉച്ചതിരിഞ്ഞ സമയം.

ഞാന്‍ വലതുകണ്ണടച്ചു പിടിച്ച്‌ ഇടതു കണ്ണുകൊണ്ട്‌ എയര്‍ ഗണ്ണിന്റെ അറ്റത്തേക്ക്‌ നോക്കി ഉന്നം പിടിച്ചു. കുഴലിന്റെ അറ്റത്തുള്ള 'സുന' മാവിന്‍ കൊമ്പിലിരിക്കുന്ന കൊക്കിന്‌ നേരെ വന്ന വശം ഞാന്‍ കാഞ്ചിമഠാധിപതിയെ പിടിച്ച്‌ ഒറ്റ വലി.

'ക്ടക്‌'

ഒന്നും സംഭവിച്ചില്ല. കൊക്ക് യാതൊന്നുമറിയാതെ അതേ പോസില്‍ തന്നെ ഇരിക്കുന്നു!

എന്റെ ഉന്നം തെറ്റിയിരിക്കുന്നു! വെരി ബാഡ്. മനം നൊന്ത് വാശിപ്പുറത്ത് വര്‍ദ്ധിത വീര്യനായി എയര്‍ഗണ്‍ ഒടിച്ച്‌ പിടിച്ച്‌, കൊളപ്രന്റെ പടക്കക്കടയില്‍ നിന്ന് 19 രൂപക്ക്‌ 100 എന്ന കണക്കില്‍ വാങ്ങിയ പില്ലറ്റ്‌ ഒന്നെടുത്ത്‌ വച്ച്‌ വീണ്ടും ലോഡ്‌ ചെയ്തു.

സുന = കൊക്ക്‌. വെടി.

ആ വെടി വച്ചവശം കൊക്ക്‌, 'എന്തിറ്റാ എന്റെ അരൂത്തൂടെ പോയേ?' എന്നോര്‍ത്തിട്ടെന്ന പോലെ അപ്രത്തേക്കും ഇപ്രത്തേക്കും നോക്കി. എന്നിട്ട്‌, 'ഏയ്‌ ചെലപ്പോ വെറുതെ തോന്നിയതാവും' എന്ന് റോളില്‍ വീണ്ടും പഴയ രീതിയില്‍ ബ്രഹ്മാണ്ഢതത്വങ്ങളേക്കുറിച്ചാലോചിച്ചിരിപ്പ്‌ തുടര്‍ന്നു..

എഗൈന്‍ സുന = കൊക്ക്‌. വെടി.

മൂ‍ന്നാമത്തെ വെടിക്ക്‌ കൊക്കൊന്ന് ഞെട്ടി "ഡേഷ്‌.. എന്താദ്‌?" എന്ന ഭാവത്തില്‍ കണ്ണുകള്‍ പരമാവധി തുറന്ന് വീണ്ടും അങ്ങോട്ടുമിങ്ങോട്ടും അരിച്ച്‌ പെറുക്കി നോക്കി. സംഭവം മനസ്സിലാകാതെ കുറച്ച്‌ കഴിഞ്ഞപ്പോള്‍ വീണ്ടും കണ്ണടച്ചിരുന്നു.

ഞാനങ്ങിനെ പലറൌണ്ട്‌ വെടികളുതിര്‍ത്തു. 'കൊക്ക്‌ ചാവുകയുമില്ല, ഉണ്ട കഴിയുന്നുമില്ല' എന്ന അവസ്ഥ തുടര്‍ന്നപ്പോള്‍ ഞാന്‍ തോക്ക്‌ താഴെ വച്ച്‌ 'ഈ ഡേഷിനെ ഇന്ന് കോന്നിട്ടുള്ള കേസേ ഉള്ളൂ' എന്ന് പറഞ്ഞ്‌ ഒരു കല്ലെടുത്ത്‌ എറിഞ്ഞാലോ എന്നോര്‍ത്ത്‌ നില്‍ക്കുമ്പോഴാണ്‌ ഭയങ്കരമായ ഒരു ഇരമ്പല്‍ കേള്‍ക്കുന്നത്‌.

ഞാന്‍ നോക്കിയപ്പോള്‍ കൊടകരപ്പാടത്ത്‌ ഒരു എയര്‍ ഇന്ത്യാ വിമാനം വീണുകിടക്കുന്നു. ആളുകള്‍ സൈഡീക്കോടെയെല്ലാം പണ്ട്‌ ചാളവണ്ടി മറിഞ്ഞപ്പോള്‍ ടെമ്പോക്കാര്‍ ഉള്ളീന്ന്‌ ഊളാക്കുകുത്തി വന്നതുപോലെ വരുന്നു. അപ്പോള്‍ വിമാനത്തിന്റെ കോക്ക് പിറ്റില്‍ നിന്നിരുന്ന പൈലറ്റ്‌ എന്നെ നേരെ കൈ ചൂണ്ടി 'പിടിക്കടാ അവനേ' എന്ന് വിളിച്ച്‌ പറഞ്ഞു.

എന്റെ വ്യാകുലമാതാവേ... പാമ്പുകടിക്കാനായിട്ട്...അപ്പോള്‍ നമ്മള്‍ കൊക്കിന്‌ വച്ചത്‌ കോക്‌ക്‍പിറ്റിലാണോ‌ പോയി കൊണ്ടത്‌?? എനിക്ക് വയ്യ! ഇതിന്‌ ഞാന്‍ എന്ത്‌ സമാധാനം പറയും? ഏത് ഭാഗത്തേക്കാ ഓടാ?

അങ്ങിനെ മറ്റൊരു കാള രാത്രി കൂടി ഞാന്‍ പിന്നിട്ടു. പേടിക്കാവുന്നതിന്റെ അപ്പുറത്ത് ഞാന്‍ പേടിച്ചു. കിടക്കുമ്പോള്‍ ഉണ്ടായിരുന്ന ജലദോഷം നേരം വെളുത്തപ്പോഴേക്കും പനിയായി മാറാന്‍ പോന്നത്രക്കും!

Labels:

27 Comments:

At 2:29 AM , Blogger പോക്കിരി വാസു said...

ഈ അടിപൊളി അല‍ക്കിനു തേങ്ങ ഒടക്കുന്നതു ഞാനാ...
ഠേ ഠേ.....

വിശാല്‍ജി കലക്കന്‍....

ഈയിടെയായി പോസ്റ്റുകൊണ്ട് ആറാട്ടാ‍ണല്ലോ....

 
At 2:53 AM , Blogger അഗ്രജന്‍ said...

ഹഹഹ... വിശാലനപ്പോ ലാദന്‍റെ ആളാണല്ലേ :)

വെടിവെപ്പ്... പേരും കൊള്ളാം :)

 
At 4:04 AM , Blogger ഉറുമ്പ്‌ /ANT said...

great..............!! really
njetti............

 
At 4:34 AM , Blogger കറുമ്പന്‍ said...

ഇതു കൊള്ളാം :)

ഒരു സമാന അനുഭവം (കൊക്കിനെ വെടി വെക്കല്‍ ) കമന്റിലൂടെ പങ്കു വെക്കാം എന്നു കരുതി ടൈപ്പ് ചെയ്തു വന്നാപ്പോള്‍ അതീ പോസ്റ്റിനേക്കാളും വലുതായി... അതു കൊണ്ട് ഞാന്‍ അതിവിടെ കമന്റുന്നില്ല... പിന്നീടെപ്പോഴേലും പോസ്റ്റാം ...

 
At 6:12 AM , Blogger Rajeesh || നമ്പ്യാര്‍ said...

ആ കാന്ജിമഠാധിപതി ജാജ്ജ്വലമായ്ട്ട്ണ്ട് !!

 
At 8:02 AM , Blogger Siju | സിജു said...

ഹൊ..
എന്നാലും വിമാനമൊക്കെ വെടിവെച്ചിടുകാന്ന് പറഞ്ഞാല്‍..

 
At 2:59 PM , Blogger SAJAN | സാജന്‍ said...

നല്ല ബെസ്റ്റ് സ്വപ്നം :)
നിങ്ങളുടെ സ്വപ്നങ്ങളുടെ റേഞ്ച് പോലും അപാര്‍:)

 
At 3:17 PM , Blogger ഏ.ആര്‍. നജീം said...

ശോ...ആ സമയത്തും നെരം വെളുത്തില്ലായിരുന്നെങ്കില്‍ എന്തൊക്കെ പൊല്ലാപ്പായേനേ...കേസായി വഴക്കായി വക്കാണമായി....ഹോ..ഓര്‍ക്കാന്‍ കൂടി വയ്യ...

 
At 3:24 PM , Blogger സുനീഷ് തോമസ് / SUNISH THOMAS said...

കലക്കീട്ടോ... ഗംഭീരം.

 
At 9:59 PM , Blogger ഇളനീര്‍ said...

വിശാലേട്ടാ, ആ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ വന്നു വീണതു ഞങ്ങളുടെ വീട്ടിലായിരുന്നു, എന്റെ അച്ചമ്മ അതെടുത്ത്‌ മുറുക്കാന്‍ പെട്ടിയാക്കി അപ്പോ തന്നെ...!!

 
At 5:04 AM , Blogger ബീരാന്‍ കുട്ടി said...

സ്വപ്നം കാണുബോള്‍ ലാവിശായി കാണണം എന്ന് പണ്ടാരാണ്ട്‌ പണ്ടാറടങ്ങാന്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു.

ഓ.ടോ.
രണ്ട്‌ ദിവസം മുന്‍പ്‌ ആലികുന്നിലൂടെ ഒരാള്‍ രാത്രി പുതപ്പും തലയിലിട്ട്‌ ഓടികൊണ്ടിരിക്കുന്ന വിവരം അറിഞ്ഞിരുന്നു. അത്‌ പക്ഷെ വിശാല്‍ജീ അവ്വൂന്ന് കരുതിലാ, ട്ടാ.

 
At 3:06 AM , Anonymous പതിവു വായനക്കാരി said...

പറയാതെ വയ്യ!! അസ്സല്‍ ഉന്നം. ശ്രീമാന്‍ അര്‍ജ്ജുനനും, സാക്ഷാല്‍ ശ്രീ ദ്രോണരും വിശാലേട്ടനെ കണ്ടു പഠിക്കട്ടെ. :D

 
At 3:26 AM , Blogger വിനയന്‍ said...

വിശാലാ എന്നെ അങ്ങ് കൊന്നേക്ക് , അല്ലാതെ പിന്നെ :)
ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു.

 
At 12:16 PM , Blogger [ ബെര്‍ളി തോമസ് ] said...

നിങ്ങളിനി ഉറങ്ങേണ്ട, പണ്ടാരം !
വെറുതെ മനുഷ്യനെ ചിരിപ്പിക്കാന്‍ !!

 
At 6:36 PM , Blogger മുക്കുവന്‍ said...

ഉണര്‍ന്നില്ലേല്‍ വിശാലന്‍ ഓടി മരിച്ചേനേ! കിടിലം വിശാലാ..

 
At 2:31 AM , Blogger Manu said...

തകര്‍ത്തുമാഷേ !!! അടിപൊളി

 
At 4:41 AM , Anonymous ഫര്‍ദീസ അന്‍സാരിയ ബീഗം said...

രണ്ടുദിവസം മുമ്പ് വായിച്ചതിന്‍റെ ചിരിയൊലി മാറുന്നില്ല. കമന്റ് എഴുതാന്‍ തുടങ്ങുന്പോഴേക്കും വീണ്ടും ഓര്‍ത്ത് ചിരിക്കുവാ...കൊള്ളാം വിശാല്‍ജി,

ഞാനും ഒരു ബ്ളോഗിന്റെ അണിയറ പ്രവര്‍ത്തനത്തിലാ... പക്ഷേ ഇങ്ങ് സൗദിയിലെത്തിയിട്ട് ദിവസം അഞ്ചാറേ ആയുള്ളു. അതുകൊണ്ട് ചില ബുദ്ധിമുട്ടുകള്‍

ഫര്‍ദീസ

 
At 6:33 AM , Blogger neermathalam said...

ammmoo...vishala daivame...
enthinu entha commentuka...???
bad moodil ayirunnu...athu pooyi kitti....

 
At 6:53 AM , Blogger ഈ പാവം ഞാന്‍ said...

ഈ പോസ്റ്റെങ്ങാനും അല്‍ ഖയിദ ക്കാര്‍ വായിച്ചാല്‍ സ്ക്രീന്‍ ടെസ്റ്റ് പോലുമില്ലാതെ അവരുടെ ഗ്രൂപ്പില്‍ എടുക്കും.

 
At 10:36 PM , Blogger ശ്രീ said...

വിശാലേട്ടാ...
ഇതിപ്പഴാ കണ്ടത്...
അടിപൊളി!
:)

 
At 2:00 PM , Blogger puliyan said...

ആദ്യമായി മലയാളം എഴുതുന്നതിന്റെ ഒരു ചമ്മല്‍.. ആദ്യമായി എന്തെങ്കിലും എഴുതുന്നതിന്റെ ഒരു സുഖം.... ഒരു ബ്ലൊഗര്‍ കൂടി ഉണ്ടായിരിക്കുന്നു.

ബ്ലൊഗന്‍ ലാലെ എന്റെ പൊസ്റ്റുകള്‍ പിന്നാലെ..... ഒരിക്കല്‍കൂടി മത്രുഭൂമിക്കു നന്തി..

 
At 5:26 AM , Blogger bhoomiputhri said...

അവസാനം സാക്ഷാ‍ല്‍ കൊടകരക്കാരന്റെ ചരിത്രരചനയ്ക്കു സാക്ഷിയാകാന്‍ ഞാനുമെത്തി!
വന്നൊന്നു പാത്തുനോക്കണമെന്നു പലപ്പോഴും വിചാരിച്ചിട്ടു ഇന്നാണു നടന്നതു.ഉദ്ദിഷ്ട്ടകാര്യത്തിനു ഉപകാരസ്മരണയായിട്ടാണെങ്കിലും-ബൂലോകത്തു പിച്ചവെച്ചുതുടങ്ങിയ അന്നുതന്നെ വന്നു ഒരാശംസ അറീയിച്ചല്ലോ-ഇനി വന്നു ഒരോന്നായി എല്ലാം വായിക്കണം..

 
At 5:20 AM , Blogger കനല്‍ said...

സ്വപ്നം കാണാന്‍ മരുന്ന് മാത്രേ കഴിക്കൂ അതൊ വല്ല ടാബ് ലറ്റും...

 
At 7:03 AM , Blogger ജിതിന്‍.സെബാസ്റ്റിന്‍ said...

കൊള്ളാം കൊക്കിനെ കൊല്ലാനോ അതൊ എയര്‍ഹോസ്റ്റസ്സിനോ ആ വെടി.

 
At 7:19 AM , Blogger basith said...

hey vishalaaaaaaaaaaaa
ur worrdz bring basheeer again 2 me

welldone
basith

 
At 8:24 AM , Blogger athi said...

hi
i vnt seen dis pages yday wen i fst chekd ur blog..i ve seen only dat cartoons..dis s really wndrful...one of my friends told me abt dis..n i gt intrestd n chekd....iyalde style of writin nalla resaane vaayikkan..pinne ee malayalam vaayikkaan ithiri budhimutta adhyem ..engilum full vaayichu...

 
At 10:10 AM , Blogger മാനസ said...

അപ്പൊ കൊക്ക്??

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home