പാമ്പുകടി
ആരുടെ പറമ്പില്‍ വച്ചാണ് ആ പാമ്പെന്നെ കടിച്ചതെന്നോര്‍മ്മയില്ല. എങ്ങോട്ടോ ഓടിക്കൊണ്ടിരിക്കവേയായിരുന്നു കടി. പക്ഷെ, പാമ്പ് ഉഗ്രവിഷമുള്ള ഇനമായിരുന്നു! കടിക്ക് ശേഷം, വെറും എട്ടടി തികക്കും മുന്‍പേ ഞാന്‍ ബോധംകെട്ട് ഉരുണ്ട് വീണില്ലേ?
കണ്ണ് തുറക്കാന്‍ പറ്റാത്തത്ര ഗാഢമായി ഉറക്കം വരുന്നുണ്ട്. എങ്കിലും മാക്സിമം ട്രൈ ചെയ്ത് കണ്ണ് തുറന്നപ്പോള്‍ മിന്നായം പോലെ ചിലരെ കണ്ടു. ചിലത് കേട്ടു.
വെറും തറയില്‍ ഷീറ്റ് വിരിച്ചാണ് കിടക്കുന്നത്. അപ്പോള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജാവും എന്ന് ഞാന്‍ ഊഹിച്ചതാണ്. പക്ഷെ, ‘മിഠായി തെരുവില്‍ നിന്നും വാങ്ങിയ അലുവയാ..’ എന്നൊക്ക് ആരോ പറയുന്നത് കേട്ടതുകൊണ്ട് സ്ഥലം കോഴിക്കോട് മെഡിക്കല്‍ കോളേജാണെന്ന് ഒരു ക്ലൂ കിട്ടി.
എന്റെ ചുറ്റിനും നില്‍ക്കുന്നവരെ മുഴുവനും വ്യക്തമാവുന്നില്ല. എങ്കിലും കൂട്ടത്തില്‍ പെട്ടിക്കട ഭാസ്കരേട്ടന്റെ മുഖവും ചൊകചൊന്ന മേല്‍ ചുണ്ടും ഞാന്‍ കണ്ടു.
എല്ലാവരുടേയും മുഖത്ത് ഒരാള്‍ പാമ്പുകടിച്ച് ചാകാന്‍ പോകുന്നതിന്റെ യാതൊരു ടെന്‍ഷനും കാണാനില്ല. കൊടകര സെന്ററില്‍ പല്ല് വേദന മാറ്റുന്ന സിദ്ധൌഷധമായ ബാബൂസ് ഡിന്റോപ്പിസുകാരന്‍ കാട്ടുണ്ണ മാജിക്ക് കാണാന്‍ നില്‍ക്കുന്ന അതേ മുഖഭാവത്തോടെയാണ് നില്പ്. അവര്‍ക്ക് അത് മതി. ഉറങ്ങിപ്പോയെന്ന കാരണം കൊണ്ട് ചാവാന്‍ പോവുന്നത് ഞാനല്ലേ?
എങ്കിലും എല്ലാവരും ചുറ്റിനും നിന്ന് പറയുന്നുണ്ട്. ‘പാമ്പ് കടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല. ഉറങ്ങിയാല്‍ വിഷം കയറും. ആള് നല്ല ഉറക്കമാണ്. രക്ഷയില്ല!! പെട്ടെന്ന് തന്നെ ചാകുമായിരിക്കും!!’
എന്റെ ദൈവമ്മെ!!
എനിക്ക് റ്റെന്‍ഷനായി. പക്ഷെ, പട്ടികടിക്കാനായിട്ട് എനിക്കാണേ ഉറക്കം വന്നിട്ട് ഒരു രക്ഷയുമില്ല. ഉറങ്ങണ്ടാ..ഉറങ്ങണ്ടാ...ന്ന് മനസ്സില്‍ ഭയങ്കര ആഗ്രഹമുണ്ട്. പക്ഷെ, മനുഷ്യന് കണ്ണ് തുറക്കാന്‍ പറ്റണ്ടേ??
‘എന്റെ മുഖത്ത് വെള്ളമൊഴിച്ചാല്‍ എന്റെ ഉറക്കം പോകും‘. അത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. പക്ഷെ, എല്ലാ മന്ദകളും വെറുതെ എന്നെ നോക്കി നില്‍ക്കുന്നതല്ലാതെ പ്രത്യേകിച്ച് ഒന്നു ചെയ്യുന്നില്ല. ഇതവരോട് ഒന്ന് പറയാമെന്ന് വച്ചാല്‍... തേങ്ങേടെ മൂട്, ഞാന്‍ ഉറക്കമല്ലേ??
ഒരു കണക്കിന് കൈകൊണ്ട്, ‘മുഖത്ത്.. വെള്ളമൊഴി, മുഖത്ത് വെള്ളമൊഴി...‘ എന്ന ആക്ഷന്‍ കാണിച്ചപ്പോള്‍... അവര്‍ പറയുന്നു, ‘ങും.. തീരാറായി!’ എന്ന്.
പെട്ടെന്നാണ് ഞാന്‍ ഓര്‍ത്തത്.
വണ്ടിയോടിക്കുമ്പോള്‍ ഉറക്കം പോകാന്‍ ഉറക്കെ അകറിയാല്‍ മതി എന്ന് ഒരു ദിവസം റേഡിയോയില്‍ കേട്ടിരുന്നു. എന്നാലത് തന്നെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വിഷം കയറാതെ നോക്കേണ്ടത് നമ്മുടെ സ്വന്തം ആവശ്യമാണല്ലോ!
‘അയ്യോ...എന്തു പറ്റി?? എന്തു പറ്റി??’
എന്ന ചോദ്യത്തോടെ സഹം ലൈറ്റിട്ടപ്പോള്‍ പത്ത് സെക്കന്റ് ഒന്നും മിണ്ടാതെ ഞാന്‍ അവളെ മിഴിച്ച് നോക്കിയെന്നും പിന്നെ, ‘ഉറക്കം പോകാന്‍ വേണ്ടി നിലവിളിച്ചതാ..’ എന്ന് പറഞ്ഞ് വീണ്ടും കിടന്നുറങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
ഈ സ്വപ്നത്തിലെ പാമ്പുകടി നിരോധിക്കേണ്ട സമയമായി. പാമ്പുകടിക്കാനായിട്ട് ബി.പി. കൂടി തട്ടിപ്പോകാഞ്ഞത് ആരുടെ കുരുത്തമാണോ ആവോ!


21 Comments:
കമന്റ് ആദ്യം കിടക്കട്ടു. വായന അത് കഴിഞ്ഞ്
അപ്പൊ പാമ്പുകടിക്കാനായിട്ട് എന്ന പ്രയോഗം വന്നത് ഈ സ്ക്രാപ്പിനു ശേഷം ആയിരുന്നല്ലേ ?
:) :) :) :) :)
ഒരു ഫൈവ് സ്റ്റാര്‍ ചിരി രേഖപ്പെടുത്തുന്നു
സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത് പാമ്പിനെ സ്വപ്നത്തില്‍ കണ്ടു പേടിക്കുന്നത്, വേറെ ഒരു 'സാധന'ത്തിനോടുള്ള പേടികൊണ്ടാണെന്നാ...പരസ്യമായിട്റ്റ് പറയാന്‍ പറ്റൂല..
എന്തായാലും കലക്കി മാഷെ..
ഉഉഉം എനിക്കും കിട്ടിയിട്ടുണ്ട് പാമ്പുകടി പലവട്ടം..
നന്നായി..!!
പണ്ട് പ്ണ്ട് കല്യാണം വിളിക്കാന് ചെന്നപ്പൊ ഒരു മൂര്ക്കനെ തലോടി വിട്ടത് ഓര്മ്മ ഇല്ലേ?? അവന് താന് ഇവന് എന്നു വര്ണ്ണ്യ..........
ഉറക്കം കളയാനായിട്ട് ഓരോന്ന് വിളിച്ച് കൂവും. ഉം...
രസായിട്ടുണ്ട്.സ്വപ്നത്തിലെ ടെന്‍ഷന്‍ വായിക്കുന്നോര്‍ക്കും കൂടി പകര്‍ന്നു.അവസാനം ഉറക്കമുണര്‍ന്നപ്പോഴാ വായിച്ചയെനിക്കും ഒരാശ്വാസമായത്.:)
വിശാൽജീ,
‘വല്ലഭനു പുല്ലുമായുധം’. സ്വപ്നത്തിൽ ചാവാൻ പോവുക മാത്രമല്ല, ചത്തിട്ടുമുണ്ട്. ന്നിട്ടും എന്തു പ്രയോജനം! ഒന്നു ചെവിയോർത്ത്, ഈ കയ്യടി സ്വീകരിക്കുക.
‘അയ്യോ...എന്തു പറ്റി?? എന്തു പറ്റി??’
എന്ന ചോദ്യത്തോടെ സഹം ലൈറ്റിട്ടപ്പോള്‍ പത്ത് സെക്കന്റ് ഒന്നും മിണ്ടാതെ ഞാന്‍ അവളെ മിഴിച്ച് നോക്കിയെന്നും പിന്നെ, ‘ഉറക്കം പോകാന്‍ വേണ്ടി നിലവിളിച്ചതാ..’ എന്ന് പറഞ്ഞ് വീണ്ടും കിടന്നുറങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
ഇവിടുത്തെ ജോലീടെ ടെന്‍ഷനൊക്കെ മാറും
സജീവ് ഭായ്ടെ ബ്ലോഗ് വായിച്ചാല്‍ ..
ഓഫീസിലും വീട്ടിലുമൊക്കെ ഇങ്ങിനെ തന്നെയാണോ ..?
ചിരിപ്പിച്ച് ചിരിപ്പിച്ച് ... ??
അറബീലൊക്കെ തമാശ പറയാനറിയുമോ ...
This comment has been removed by the author.
ഒന്നോർത്തുനോക്ക്.... ഏതെങ്കിലും പാമ്പിനെ നോവിച്ചു വിട്ടുകാണും!
ഒറിജിനൽ അല്ലെങ്കിൽ ബിവറേജസിനു മുന്നിലെ പാമ്പിനെയെങ്കിലും... കാര്യമെന്തായാലും പാമ്പുകൾ ഒരേ ജാതിയല്ലിയോ!?
ഇനി ആകെ ഒരു മാർഗമേ ഉള്ളു
നേരെ കരുനാഗപ്പള്ളിയ്ക്കങ്ങു വിടുക! ( ചാലക്കുടി... നോ രക്ഷ!)
കരിനാഗങ്ങൾ കാക്കും!
ഒന്നു പോയി കണ്ടു നോക്ക്....
രസായിട്ടുണ്ട്...
നന്നായിരിക്കുന്നു പാമ്പ്(സ്വപ്ന)പുരാണം. ഒരു വലിയ സ്വപ്ന സമാഹാരത്തിനായി എന്നും സ്വപ്നങ്ങള്‍ ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു.
ഹ..ഹ..ഹ..ഹ.....കിടിലം !!! ആ ലാസ്റ്റ് പാര്‍ട്ട് ആണ് തകര്‍ത്തത്.
ഹഹഹ.. കലക്കി..!!
ഭാഗ്യം പാമ്പ് കടിച്ചത് കണ്ടത് വേറെ വല്ലതും ആയിരുന്നേല്‍ പണീ പാളിയേനേ....കൂടെ ഉള്ളവരോട് ഒരു കയ്യകലത്തില്‍ കിടക്കാന്‍ പറ...വിരുന്നാരു വന്നൂന്നും അവര്‍ക്ക് ഉച്ചക്കല്‍ക്ക് കറിവെക്കാന്‍ വല്ല കോഴീനെ കൊല്ലണതൊക്കെ സ്വപ്നം കണ്ട് കഴുത്തു പിടിച്ച് ഞെരിച്ചാല്‍ എന്താകും സ്ഥിതി?
hahha!!! kalakki~!~~~
swapnam kandaal ithupole kaananam!
This comment has been removed by the author.
PEPATTY KADIKKANATHU SWAPNAM KANDAL ENTHU CHEYYUM????????? KURAKKUMO???????
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home